February 29, 2024

‘ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവച്ച് നടി നമിത, ആശംസകളുമായി ആരാധകർ..’ – വീഡിയോ വൈറൽ

തെന്നിന്ത്യയിൽ ഏറെ അറിയപ്പെടുന്ന ഒരു ഗ്ലാമറസ് താരസുന്ദരിയാണ് നടി നമിത. മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള നമിത ഗ്ലാമറസ് വേഷങ്ങളിലാണ് സിനിമയിൽ തിളങ്ങിയിട്ടുള്ളത്. ഐറ്റം ഡാൻസുകൾ ഉൾപ്പടെയുള്ളവ ചെയ്തിട്ടുള്ള നമിത 2017-ൽ വിവാഹിതയായ ശേഷം 1-2 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. തമിഴ് ബിഗ് ബോസിൽ ആദ്യ സീസണിൽ മത്സരാർത്ഥിയായിരുന്നു നമിത.

ബിസിനസുകാരനും നിർമ്മാതാവുമായ വീരേന്ദ്ര ചൗധരിയാണ് താരത്തിന്റെ ഭർത്താവ്. നമിത തന്റെ നാല്പത്തിയൊന്നാം ജന്മദിനത്തിലായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന ആ വിശേഷ വാർത്ത പങ്കുവച്ചിരുന്നത്. താൻ ഗർഭിണിയാണെന്നും അമ്മായാകാൻ ഒരുങ്ങുകയാണെന്നും നമിത തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു. പിന്നീട് സിനിമ ഷൂട്ടിങ്ങിൽ നിന്നും താരം വിട്ടുനിന്നിരുന്നു.

അത് കഴിഞ്ഞ് ധാരാളം മറ്റേർണിറ്റി ഫോട്ടോഷൂട്ടുകൾ നമിത ചെയ്ത സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിട്ടുണ്ടായിരുന്നു. അങ്ങനെ കാത്തിരിപ്പുകൾക്ക് ഒടുവിൽ നമിത ആരാധകരുമായി ആ വിശേഷം വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ്. നമിത അമ്മയായെന്നും ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും ആയിരുന്നു ആ വിശേഷ വാർത്ത. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് നമിത ഇത് അറിയിച്ചത്.

View this post on Instagram

A post shared by Namita Vankawala Chowdhary (@namita.official)

“ഹരേ കൃഷ്ണ!! ഈ ശുഭ വേളയിൽ ഞങ്ങളുടെ സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹിക്ക പ്പെട്ടിരിക്കുന്നു. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും അവർക്ക് ഒപ്പം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു..”, നമിതയും ഭർത്താവ് വീരേന്ദ്രയും കുഞ്ഞുങ്ങളെ കൈയിൽ പിടിച്ചുകൊണ്ട് വീഡിയോയിൽ നന്ദി അറിയിച്ചു.