‘പാവാടയിലും ബ്ലൗസിലും സഹോദരിക്ക് ഒപ്പം കലക്കൻ ഡാൻസുമായി നടി ഐമ റോസ്മി..’ – വീഡിയോ വൈറൽ

വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടുന്ന ധാരാളം താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. നടിമാരാണെങ്കിൽ അവർ വളരെ പെട്ടന്ന് തന്നെ വിവാഹിതയാവുകയും തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യാറുണ്ട്. ചിലർ ഒന്ന്-രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും മലയാളികൾ അവരെ എന്നും ഓർത്തിരിക്കാറുണ്ട്.

നിവിൻ പൊളിയുടെ സഹോദരിയായും മോഹൻലാലിൻറെ മകളായും അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് നടി ഐമ റോസ്മി സെബാസ്റ്റ്യൻ. ഐമ ആദ്യമായി അഭിനയിക്കുന്നത് ദൂരം എന്ന സിനിമയിലാണ്. അത് അധികം ശ്രദ്ധനേടിയിരുന്നില്ല. പിന്നീടാണ് നിവിൻ പൊളിയുടെ സഹോദരിയായി ജേക്കബിന്റെ സ്വർഗരാജ്യത്തിൽ താരം അഭിനയിക്കുന്നത്.

സോഫിയ പൊളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റഴ്സ് സംവിധാനം ചെയ്ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിലും ഐമ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സോഫിയ പൊളിന്റെ മകനായ കെവിനുമായി താരം വിവാഹിതയാവുകയും ചെയ്തു. അത് കഴിഞ്ഞ് പടയോട്ടം എന്ന ഒരു സിനിമയിൽ മാത്രമേ ഐമ അഭിനയിച്ചിട്ടുളളൂ. ഇനി സിനിമയിലേക്ക് മടങ്ങി വരുമോ എന്നത് വ്യക്തമല്ല.

ഐമയ്ക്ക് ഒരു ഇരട്ടസഹോദരി കൂടിയുണ്ട്. ഐന എന്നാണ് സഹോദരിയുടെ പേര്. ഇരുവരും ഒരുമിച്ച് നിന്നുള്ള ഫോട്ടോയിൽ താരത്തെ കണ്ടുപിടിക്കാൻ പ്രയാസമാണ്. ഐനയും ദൂരം എന്ന സിനിമയിൽ ഐമയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പാവാടയും ബ്ലൗസും ധരിച്ച് ട്രഡീഷണൽ ലുക്കിൽ ചെയ്ത ഒരു ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.