‘നടൻ റഹ്മാൻ മുത്തച്ഛനായി!! ആൺകുഞ്ഞിന് ജന്മം നൽകി മകൾ റുഷ്‌ദ..’ – സ്റ്റൈലിഷ് മുത്തച്ഛന് ആശംസകൾ അറിയിച്ച് ആരാധകർ

‘നടൻ റഹ്മാൻ മുത്തച്ഛനായി!! ആൺകുഞ്ഞിന് ജന്മം നൽകി മകൾ റുഷ്‌ദ..’ – സ്റ്റൈലിഷ് മുത്തച്ഛന് ആശംസകൾ അറിയിച്ച് ആരാധകർ

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു സ്റ്റൈലിഷ് സ്റ്റാറാണ് നടൻ റഹ്മാൻ. 1983 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന റഹ്മാൻ, ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടനാണ്. പദ്മരാജന്റെ കൂടെവിടെ എന്ന സിനിമയിൽ അരങ്ങേറിയ റഹ്മാൻ അന്നത്തെ ഒരു യൂത്ത് സ്റ്റാർ തന്നെയായിരുന്നു. നായകനായും വില്ലനായും സഹനടനയുമെല്ലാം ഇതിനോടകം വേഷമിട്ട് കഴിഞ്ഞിട്ടുള്ള റഹ്മാൻ ഇപ്പോഴും കാണാൻ ചുള്ളനാണ്.

1993-ലായിരുന്നു റഹ്മാൻ വിവാഹിതനായത്. രണ്ട് പെൺകുട്ടികളും താരത്തിനുണ്ട്. മൂത്തമകൾ റുഷ്‌ദ കഴിഞ്ഞ വർഷം അവസാനമായിരുന്നു വിവാഹിതയായത്. ഇപ്പോഴിതാ റഹ്മാന്റെ കുടുംബത്തിലേക്ക് ഒരു പുതിയ ഒരാളുകൂടി എത്തിയിരിക്കുകയാണ്. റഹ്മാൻ ഒരു മുത്തച്ഛനായിരിക്കുകയാണ്. മകൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതിന്റെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

റഹ്മാന്റെ മകൾ തന്നെയാണ് ഈ സന്തോഷ വിശേഷം പങ്കുവച്ചത്. “ഞങ്ങൾ ഒരു സുന്ദരനായ കുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ദൈവാനുഗ്രഹത്താൽ അവൻ നന്നായി ഇരിക്കുന്നു.. അൽഹംദുല്ലിലാഹ്..”, വിശേഷം പങ്കുവെച്ചതിനോടൊപ്പം റുഷ്‌ദ കുറിച്ചു. റുഷ്‌ദയുടെയും കൊല്ലം സ്വദേശി അൽത്താഫും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു നടന്നിരുന്നത്. ചെന്നൈയിൽ ലീല പാലസ് ഹോട്ടലിൽ വച്ചായിരുന്നു റുഷ്‌ദയുടെ വിവാഹം.

മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും ധാരാളം താരങ്ങളും പങ്കെടുത്തിരുന്നു. റഹ്മാന്റെ ഭാര്യ മെഹറുന്നിസ സംഗീത സംവിധായകനായ എ.ആർ റഹ്മാന്റെ സഹോദരിയാണ്. എന്തായാലും സ്റ്റൈലിഷ് മുത്തച്ഛന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. അൻപത്തഞ്ച് വയസ്സുണ്ടെങ്കിലും റഹ്മാനെ ഇപ്പോൾ കണ്ടാലും ചെറുപ്പക്കാരനെ പോലെയാണ് ഇരിക്കുന്നത്.

CATEGORIES
TAGS