‘വയനാട് റിസോർട്ടിലെ പൂളിൽ നീന്തി കളിച്ച് നടി റോഷ്ന ആൻ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

പല മേഖലയിൽ ജോലി ചെയ്ത ശേഷം സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങൾ മലയാള സിനിമ മേഖലയിലുണ്ട്. സിനിമയിൽ തന്നെ ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്ന അഭിനേതാക്കളുമുണ്ട്. അത്തരത്തിൽ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സിനിമയിലും ചാനലിലും ബ്രൈഡൽ വർക്കിലുമൊക്കെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്ത കുറച്ച് പ്രേക്ഷകർക്ക് എങ്കിലും സുപരിചിതയായി മാറിയ ഒരാളാണ് റോഷ്ന ആൻ റോയ്.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിലൂടെയാണ് റോഷ്ന സിനിമയിൽ അഭിനയത്തിലേക്ക് കിടക്കുന്നത്. ചെറിയ റോൾ ആണെങ്കിൽ കൂടിയും അത് വളരെ ഭംഗിയായി ചെയ്തു. റോഷ്നയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്തത് ഒമർ ലുലുവിന്റെ ഒരു അടാർ ലവിലെ സൂപ്പർഹിറ്റ് ഗാനമായ മാണിക്യമലരായി പൂവേ എന്ന് തുടങ്ങുന്ന യൂട്യൂബിൽ ഇറങ്ങിയ ശേഷമാണ്.

അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ സീനൊക്കെ ഇൻറർനെറ്റിൽ തരംഗമായിരുന്നു. അപ്പോൾ അതിൽ ടീച്ചറായി അഭിനയിച്ച റോഷ്നയെയും ആളുകൾ തിരയുകയും ആരാധകരെ ലഭിക്കുകയും ചെയ്തു. അടാർ ലവിൽ സ്നേഹ മിസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കിച്ചു ടെല്ലസാണ് റോഷ്നയുടെ ഭർത്താവ്.

സമൂഹ മാധ്യമങ്ങളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ റോഷ്നയുടെ പോസ്റ്റുകൾ വൈറലായിരുന്നു. ഇപ്പോഴിതാ വയനാടുള്ള ആംറെസി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്നതിന്റെ വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റോഷ്ന ആൻ. കുടുംബത്തിനൊപ്പം ഈ റിസോർട്ടിൽ സമയം ചിലവഴിക്കാൻ സാധിച്ചെന്നും നല്ലയൊരു ഫീൽ അവിടെ നിന്നും ലഭിച്ചെന്നും റോഷ്ന പങ്കുവച്ചു.