‘ആദ്യമായിട്ടാ ഒരു പെണ്ണ് എന്നെ തോൽപ്പിക്കുന്നെ!! സ്വാസികയുടെ ‘ചതുരം’ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ചതുരം. സിദ്ധാർത്ഥിന്റെ തന്നെ സംവിധാനത്തിൽ ജിന്ന് എന്നൊരു സിനിമ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുമ്പോഴാണ് ഇപ്പോഴിതാ ചതുരത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

റോഷൻ മാത്യു, സ്വാസിക, അലെൻസിയർ, ശാന്തി ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. സ്വാസികയുടെ ഏറെ വ്യത്യസ്തവും ഇതുവരെ ചെയ്തിട്ടില്ലതുമായ ഒരു വേഷം പ്രേക്ഷകർ കാണാൻ സാധിക്കുമെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിറങ്ങിയപ്പോൾ തന്നെ വ്യക്തമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസറും പുറത്തിറങ്ങിരിക്കുകയാണ്.

ഏറെ ജിജ്ഞാസ ഉളവാക്കുന്ന ഒരു ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്. റോഷൻ മാത്യുവിനേയും സ്വാസികയും മാത്രമാണ് ടീസറിൽ കാണിച്ചിട്ടുള്ളത്. ഒരു ഡൈനിങ്ങ് ടേബിൾ രംഗവും ചില ഇന്റെൻസീവ് സീനുകളും ഉൾക്കൊളിച്ചുകൊണ്ടാണ് ടീസർ പുറത്തുവിട്ടിട്ടുളളത്. “ശോ!! ഇത് ആദ്യമായിട്ടാണ് കേട്ടോ ഒരു പെണ്ണ് എന്നെ തോൽപ്പിക്കുന്നത്..” എന്ന ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്.

ഏറെ സംശയങ്ങളും കാണുന്ന പ്രേക്ഷകരിൽ തോന്നിപ്പിക്കാൻ ടീസറിന് കഴിഞ്ഞിട്ടുണ്ട്. സ്വാസികയുടെയും റോഷൻ മാത്യുവിന്റെയും ലിപ്.ലോക്ക് രംഗവും ടീസറിലുണ്ട്. മലയാളികളുടെ കപട സദാചാര ബോധത്തെ മുറിവേൽപ്പിക്കുമോ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും. ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.