‘അമ്പോ പ്രായം പിന്നിലേക്ക് ആണോ!! തനി നാടൻ ലുക്കിൽ തിളങ്ങി നടി നിത്യദാസ്..’ – ഫോട്ടോസ് വൈറൽ

മലയാളികളെ കുടുകുടാ ചിരിപ്പിച്ച സൂപ്പർഹിറ്റ് കോമഡി ചിത്രമായിരുന്നു ദിലീപ് നായകനായി എത്തിയ ‘ഈ പറക്കും തളിക’. ടി.വിയിൽ എപ്പോൾ സംപ്രേക്ഷണം ചെയ്താൽ പോലും കുത്തിയിരുന്ന് മുഴുവനും കണ്ടുപോകാറുണ്ട് നമ്മൾ പലപ്പോഴും. മലയാളത്തിലെ ഒരുപിടി കോമഡി താരങ്ങൾ അണിനിരന്ന ഈ കിടിലം സിനിമയിൽ നായികയായി തിളങ്ങിയ അഭിനയത്രിയെയും ഒരിക്കലും മറക്കാൻ പറ്റുകയില്ല.

ഡബിൾ ഗെറ്റപ്പുകളിൽ അഭിനയിച്ച നായിക ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. അതിലെ ബാസന്തിയെ മലയാളികൾ അത്ര പെട്ടന്ന് അങ്ങ് മറക്കാൻ പറ്റുമോ? ബാസന്തി, ഗായത്രി എന്ന പേരുകളിൽ അതിൽ നായികയായി അഭിനയിച്ചത് നടി നിത്യദാസ് ആയിരുന്നു. നിത്യയുടെ ആദ്യ സിനിമയായിരുന്നു അത്. പ്രകടനം കൊണ്ട് വിലയിരുത്തിയാൽ അത് ആദ്യ സിനിമയാണോ എന്ന് സംശയിച്ച് പോകും.

നിത്യ അതിന് ശേഷം ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും മലയാളികളുടെ മനസ്സിലേക്ക് പെട്ടന്ന് ഓടിയെത്തുന്നത് ഈ പറക്കും തളികയിലെ ‘ബാസന്തി’യെ തന്നെയായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന നിത്യദാസ് വീണ്ടും മടങ്ങിയെത്തുകയാണ്. പള്ളിമണി എന്ന സിനിമയിലൂടെയാണ് നിത്യയുടെ മടങ്ങി വരവ്.

ഏറെ നാളുകൾക്ക് ശേഷം നിത്യദാസ് പങ്കുവച്ച പുതിയ ഫോട്ടോസ് കണ്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. “അമ്പോ പ്രായം പിന്നിലേക്ക് ആണോ” എന്നാണ് ആരാധകരുടെ ചോദ്യം. തനി നാടൻ ലുക്കിലുള്ള നിത്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് രേഷ്മ ഫോട്ടോഗ്രാഫിയാണ്. നിതിൻ സുരേഷിന്റെ സ്റ്റൈലിങ്ങിൽ ബി.എൻ.എസിന്റെ ഡിസൈനിലുള്ള ഔട്ട്ഫിറ്റാണ് നിത്യദാസ് ധരിച്ചത്.