‘കൈയിൽ വൈനും പിടിച്ച് ഹോട്ട് ലുക്കിൽ നടി അമല പോളിന്റെ ക്രിസ്തുമസ് ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറൽ

‘കൈയിൽ വൈനും പിടിച്ച് ഹോട്ട് ലുക്കിൽ നടി അമല പോളിന്റെ ക്രിസ്തുമസ് ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലെ ബീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി അമല പോൾ. ആദ്യ സിനിമയിൽ നായികാ കഥാപാത്രം അല്ലായിരുന്നിട്ട് കൂടിയും പിന്നീട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയും ചെയ്തു അമല പോൾ. തമിഴിൽ മൈന എന്ന സിനിമയാണ് താരത്തിന്റെ അഭിനയമികവ് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തത്.

ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്ന സിനിമയിലൂടെ അതിശക്തമായി പിന്നീട് മലയാളത്തിലേക്ക് തിരിച്ചുവന്ന അമല പോൾ തൊട്ടടുത്ത വർഷം സത്യൻ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിലെ അഭിനയമികവിലൂടെ മലയാളത്തിലും മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവയായ ഒരാളാണ് അമല പോൾ. ക്രിസ്തുമസ് ആയതുകൊണ്ട് തന്നെ തന്റെ ആരാധകർക്ക് വേണ്ടി ഒരു ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. പ്രശസ്ത ഫോട്ടോഗ്രാഫറായ അജീഷ് പ്രേമാണ് അമലയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

ഒരു കൈയിൽ വൈനും പിടിച്ചുകൊണ്ട് അൽപ്പം ഹോട്ട് ലുക്കിലാണ് അമല പോൾ എത്തിയിരിക്കുന്നത്. ഗ്ലോബൽ വാച്ച് ബ്രാൻഡായ ഡാനിയേൽ വെല്ലിങ്ടണിന്റെ ക്രിസ്തുമസ് ഗിഫ്റ്റ് എന്ന രീതിയിൽ പ്രൊമോട്ട് ചെയ്തുകൊണ്ടാണ് താരം ഫോട്ടോസ് പങ്കുവച്ചത്. മലയാളം, തമിഴ് ഭാഷകൾ കൂടാതെ തെലുഗ്, കന്നഡ സിനിമകളിലും അമല പോൾ അഭിനയിച്ചിട്ടുണ്ട്.

ദൈവ തിരുമകൾ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് അമല പോൾ അതിന്റെ സംവിധായകൻ എ.എൽ വിജയുമായി പ്രണയത്തിലാവുകയും ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരുന്നു. അധികനാൾ ആ ബന്ധം മുന്നോട്ട് പോയില്ല. 2017-ൽ ഇരുവരും നിയമപരമായി ബന്ധം വേർപ്പെടുത്തി. അതിന് ശേഷം പഞ്ചാബി മ്യൂസിഷ്യനായ ഒരാളുമായി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വന്നെങ്കിലും അതും താരം പിന്നീട് വേണ്ടെന്ന് വെച്ചു.

CATEGORIES
TAGS