‘അഹാനയ്ക്ക് മുൻപ് അനിയത്തിയുടെ വിവാഹമോ?? – ആൺ സുഹൃത്തിന് ഒപ്പമുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘അഹാനയ്ക്ക് മുൻപ് അനിയത്തിയുടെ വിവാഹമോ?? – ആൺ സുഹൃത്തിന് ഒപ്പമുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം. നാലു പെണ്മക്കൾക്കും നിറയെ ഫാൻസ്‌ ആണ് കേരളത്തിലുള്ളത്. യൂട്യൂബിലെ അവരുടെ നാലു ചാനലിനും ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും അവർ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. താരകുടുംബങ്ങളിൽ ഇത്രയേറെ ആളുകളിൽ സ്വാധീനം ചെലത്തുന്ന കുടുംബം മലയാളത്തിൽ വേറെയില്ല.

നടി അഹാനയും സഹോദരിമാരും അവരുടെ വിശേഷങ്ങൾ യൂട്യൂബിലൂടെയും ഷോ കളിലൂടെയുമൊക്കെ പങ്കുവയ്ക്കുമ്പോൾ പ്രേക്ഷകർ അത് ഏറ്റെടുക്കാറുമുണ്ട്. അഹാന മലയാള സിനിയിൽ സജീവമാണ്. ലുക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്. അഹാനയ്ക്ക് പിന്നാലെ അനിയത്തി ഇഷാനിയും ഇപ്പോൾ സിനിമയിൽ എത്തിയിരിക്കുകയാണ്.

ഇപ്പോൾ അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയയുടെ കുറച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ദിയയുടെ ആൺ സുഹൃത്തിനൊപ്പമുള്ള ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും ആക്റ്റീവ് ആയ താരമാണ് ദിയ. വീട്ടിൽ ദിയയെ എല്ലാവരും ഓസി എന്നാണ് വിളിക്കുന്നത്.

എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വമാണ് ദിയക്കുള്ളത്. അഹാനയെപ്പോലെ സിനിമയിൽ അഭിനയിക്കണം എന്ന് തന്നെയാണ് ദിയയുടെയും ആഗ്രഹം. തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രത്തോടൊപ്പം ആൺസുഹൃത്തിന്റെ ചിത്രം കൂടി ദിയ പങ്കു വച്ചിരിക്കുകയാണ്. ഒപ്പം സ്നേഹത്തെക്കുറിച്ചും താരം വാചാലയാവുകയാണ്.

ദിയയുടെ ആൺ സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമൊത്തുള്ള നിരവധി ചിത്രങ്ങൾ ഇതിനു മുൻപും ദിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.വൈഷ്ണവുമായി താൻ പ്രണയത്തിലാണ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ചിത്രങ്ങൾ കാണുമ്പോൾ ആരാധകർ അങ്ങനെയാണ് പറയുന്നത്. ഇപ്പോൾ അഹാനയ്ക് മുൻപ് ദിയയുടെ കല്യാണം കാണുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

CATEGORIES
TAGS