‘ഒടുവിൽ അത് കിട്ടി!! ആദ്യ ടാറ്റൂ അടിച്ച് നടി മഡോണ, അടിപൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ഒടുവിൽ അത് കിട്ടി!! ആദ്യ ടാറ്റൂ അടിച്ച് നടി മഡോണ, അടിപൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരു സംവിധായകൻ ചെയ്ത ആദ്യ ചിത്രത്തിലെ മൂന്ന് നായികമാരും ഒരേപോലെ ശ്രദ്ധനേടുക എന്നത് അത്ര എളുപ്പുമായ കാര്യമല്ലായിരുന്നു. അൽഫോൺസ് പുത്രൻ എന്ന സംവിധായകൻ ‘പ്രേമം’ എന്ന സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് വരെ. ആ സിനിമ റിലീസ് ആകുന്നതിന് മുമ്പ് ആദ്യ കുറച്ച് സമയങ്ങളിൽ നിവിൻ പൊളിയുടെ നായികയായ അനുപമ സോഷ്യൽ മീഡിയയിൽ തരംഗമായി.

ചിത്രത്തിലെ ഗാനം ഇറങ്ങിയ ശേഷമായിരുന്നു അത്. പിന്നീട് സിനിമ ഇറങ്ങിയ ശേഷം ‘മലർ മിസ്’ എന്ന കഥാപാത്രം ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ നായിക സായി പല്ലവിയും പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി. സിനിമയുടെ സെക്കന്റ് ഹാഫ് തീരാൻ 20-30 മിനിറ്റ് മാത്രം സമയമുള്ളപ്പോഴാണ് മൂന്നാമത്തെ നായികയായും സിനിമയിൽ നിവിൻ പൊളി വിവാഹം ചെയ്യുന്ന താരവുമായ മഡോണ സെബാസ്റ്റിയന്റെ വരവ്.

ആദ്യ രണ്ട് പേരെ പോലെ തുടങ്ങിയപ്പോൾ തന്നെ കയറിവന്ന താരമല്ല.. സിനിമ ഇറങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയങ്കരിയായി പതിയെ പതിയെ മാറിയ താരമായിരുന്നു മഡോണ. മൂന്ന് നായികമാരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന താരമാണ് മഡോണ ഇപ്പോൾ.

ഇപ്പോഴിതാ മഡോണ താൻ ആദ്യം ചെയ്ത ടാറ്റൂവിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇടത്തെ കൈയിന്റെ മുകൾ ഭാഗത്താണ് ജ്വലിച്ച് നിൽക്കുന്ന സൂര്യന്റെ ചിത്രം താരം ടാറ്റൂ ചെയ്തിരിക്കുന്നത്. പൊളി ആയിട്ടുണ്ടെന്ന് നിരവധി ആരാധകരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ ‘കൊമ്പ് വന്താച് സിങ്കം ഡാ’ എന്ന തമിഴ് സിനിമയാണ് മഡോണയുടെ അവസാനം റിലീസ് സിനിമ.

CATEGORIES
TAGS