‘പൂളിലെ വെള്ളത്തിൽ കൊച്ചുകുട്ടിയെ പോലെ കളിച്ച് അന്ന രാജൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് നടി അന്ന രാജൻ. ഒരുപിടി പുതുമുഖങ്ങൾക്ക് ഒപ്പം സിനിമയിലേക്ക് വന്ന അന്ന രാജൻ പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറി. നഴ്സായി ജോലി ചെയ്തിരുന്ന അന്ന സിനിമയിലേക്ക് എത്തുന്നതും തികച്ചും യാദർശ്ചികമായിട്ടാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് അന്ന ആദ്യമായി അഭിനയിച്ചത്.

അതിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സിനിമ ഇറങ്ങി ഗംഭീരവിജയം നേടിയതോടെ അന്നയെ പ്രേക്ഷകരും ആരാധകരും ലിച്ചി എന്ന പേരിലായിരുന്നു വിളിച്ചിരുന്നത്. സിനിമ ഇറങ്ങി അന്ന മറ്റു ചിത്രങ്ങളിൽ അഭിനയിച്ചിട്ട് കൂടിയും അന്നയെ ഇപ്പോഴും അറിയപ്പെടുന്ന ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ്. ഈ വർഷം പുറത്തിറങ്ങിയ 2 സിനിമകളിൽ അന്ന തിളങ്ങിയിരുന്നു.

വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ രണ്ട്, തിരമാലി തുടങ്ങിയ സിനിമകളിലും അന്ന അഭിനയിച്ചിരുന്നു. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അന്നയുടെ അടുത്ത ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ അന്ന വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്.

ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പൂൾ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വയനാടുള്ള സപ്ത റിസോർട്ട് ആൻഡ് സ്പായിലെ ഇൻഫിനിറ്റി പൂളിലെ വെള്ളത്തിൽ ഒരു കൊച്ചുകുട്ടിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. വളരെ ക്യൂട്ടും മനോഹരവുമായിട്ടുണ്ടെന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.


Posted

in

by