‘വെറുതെ മാറരുത്, രൂപാന്തരപ്പെടുത്തുക!! വീണ്ടും ഹോട്ട് ലുക്കിൽ ഞെട്ടിച്ച് രസ്ന പവിത്രൻ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. പ്രധാന വേഷങ്ങളിൽ പോലും അഭിനയിക്കാതെ ജനമനസ്സുകളിൽ സ്ഥാനം നേടുകയും ചെയ്യുന്നവരുണ്ട്. അത്തരത്തിൽ മലയാളത്തിൽ അനിയത്തി റോളിലൂടെ ശ്രദ്ധനേടിയ താരമാണ് നടി രസ്ന പവിത്രൻ. മലയാളത്തിലെ 2 യുവനടന്മാരുടെ അനിയത്തിയായിട്ടാണ് രസ്ന അഭിനയിച്ചത്.

ആദ്യം പൃഥ്വിരാജിന്റെ അനിയത്തിയായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിൽ അഭിനയിക്കുകയും അതിന് ശേഷം ദുൽഖർ സൽമാന്റെ സഹോദരിയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു രസ്ന പവിത്രൻ. രണ്ട് സിനിമകളും തിയേറ്ററിൽ വലിയ വിജയമാവുകയും ചെയ്തിട്ടുണ്ട്.

അതിന് ശേഷം രസ്ന ആമി എന്ന മഞ്ജു വാര്യരുടെ ചിത്രത്തിൽ അഭിനയിച്ചു. തമിഴിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് രസ്ന സിനിമയിലേക്ക് വരുന്നത്. തെരിയാമ്മ ഉന്ന കാതലിച്ചിട്ടെന് എന്ന ചിത്രത്തിലാണ് രസ്ന ആദ്യമായി നായികയാവുന്നത്. ആമി റിലീസായ ശേഷം താരം വിവാഹിതയാവുകയും അഭിനയത്തിൽ നിന്ന് കുറച്ച് നാളത്തേക്ക് ബ്രെക്ക് എടുക്കുകയും ചെയ്തു.

ഈ സമയങ്ങളിലും രസ്ന സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു. ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് രസ്ന. ഇപ്പോഴിതാ കറുപ്പ് കളർ ഗ്ലാമറസ് ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിലുള്ള ഒരു ഷൂട്ട് ചെയ്തിരിക്കുകയാണ്. സെനി പി ആറുകാട്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനൂപ് അരവിന്ദാണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്. ശ്രുതി സായിയാണ് രസ്നയ്ക്ക് മേക്കപ്പ് ചെയ്തത്.

View this post on Instagram

A post shared by RASSNA S PAVITHRAN (@rasna.pavithran)


Posted

in

by