‘കണ്ണു പൊത്തിക്കളിക്കണ പെണ്ണേ!! വൈറ്റ് ഷർട്ടിൽ മനം മയക്കും ക്യൂട്ട്നെസ്സിൽ മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

സൂത്രധാരൻ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന പിന്നീട് മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് നടി മീര ജാസ്മിൻ. ഒരു അഭിനയത്രി എന്ന നിലയിൽ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള മീര ജാസ്മിൻ ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിരുന്നു. അത് മാത്രമല്ല മീര നേടിയ അവാർഡ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ട് തവണ നേടിയിട്ടുണ്ട് താരം. അതുകൊണ്ട് തന്നെ മീരാജാസ്മിന്റെ അപ്രതീക്ഷിതമായ സിനിമയിൽ നിന്നുള്ള മാറ്റം ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് മീര അവസാനം അഭിനയിച്ച സിനിമകൾ മിക്കതും പൂർണ പരാജയമായിരുന്നു എന്നതുകൊണ്ടാണ്.

മീരയുടെ ഒരു ശക്തമായ തിരിച്ചുവരവും ആരാധകർ പ്രതീക്ഷിച്ചിരുന്നു. ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന മകൾ എന്ന സിനിമയിലൂടെ മീരാജാസ്മിൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരുപക്ഷേ അന്ന് സിനിമയിൽ അഭിനയിക്കുബോൾ പ്രേക്ഷകർ കണ്ട മീരയല്ല ഇന്ന്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത തിരിച്ചുവരവിൽ പലപ്പോഴും ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട് മീര ജാസ്മിൻ.

തിരിച്ചുവരവിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം താരം ഇൻസ്റ്റാഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങുകയും അതിൽ ധാരാളം ഫോളോവേഴ്സിനെ താരത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വൈറ്റ് ഷർട്ട് ധരിച്ച് കണ്ണുപൊത്തി കളിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഇതാണ് ക്യൂട്ട്നെസ്സ് എന്നാണ് ആരാധകർ പറയുന്നത്.