‘ഫിറ്റ്‌നെസ് ഫ്രീക്കായി ഐശ്വര്യ രജനീകാന്ത്, വർക്കൗട്ട് പ്രചോദനമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്തമകളും സംവിധായകയുമാണ് ഐശ്വര്യ രജനികാന്ത്. 2003-ൽ വിസിൽ എന്ന സിനിമയിൽ ഗാനം ആലപിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരം തൊട്ടടുത്ത വർഷം ആ കാലത്ത് തന്നെ സിനിമയിൽ തിളങ്ങി വന്ന ധനുഷുമായി പ്രണയത്തിലായി വിവാഹിതയായി. 2004-ലായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റേയും വിവാഹം.

പിന്നീട് ധനുഷ് സിനിമയിൽ ജൂനിയർ സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തുകയും ചെയ്തു. ഐശ്വര്യയ്ക്കും ധനുഷിനും 2 കുട്ടികളുമുണ്ട്. 18 വർഷത്തെ വിവാഹബന്ധം പരസ്പര ഇഷ്ടപ്രകാരം ഈ വർഷം ആദ്യം വേർപിരിയുകയും ചെയ്തു. തമിഴ് സിനിമ ലോകവും പ്രേക്ഷകരും ഏറെ ഞെട്ടലോടെ കേട്ടിരുന്ന വാർത്തയായിരുന്നു അത്. തികച്ചും അപ്രതീക്ഷിതമായ ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

2012-ൽ ധനുഷിനെ തന്നെ നായകനാക്കി ഐശ്വര്യ ‘3’ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അതിലെ പാട്ടുകളെല്ലാം കേരളത്തിൽ പോലും വലിയ ഹിറ്റായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരും തങ്ങളുടെ വേർപിരിയൽ ആദ്യമായി അറിയിച്ചത്. അതുകൊണ്ട് തന്നെ അതിന് ശേഷമുള്ള 2 പേരുടെയും അക്കൗണ്ടുകളിൽ വന്നിരുന്ന പോസ്റ്റുകളും ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങി.

ഇപ്പോഴിതാ ഐശ്വര്യ ഫിറ്റ് നെസിന് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകുകയാണ്. വർക്കൗട്ട് ചെയ്യുന്ന വീഡിയോ ഐശ്വര്യ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. “ആരോഗ്യമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്.. വൃത്തിക്ക് കഴിക്കുക.. നന്നായി ഹൈഡ്രേറ്റ് ചെയ്യുക.. ആന്തരിക സ്വപ്നം കാണുന്നയാൾക്ക് എല്ലായ്പ്പോഴും ഭക്ഷണം നൽകുക.. ശക്തവും മെലിഞ്ഞതും എന്നാൽ ഒരിക്കലും നിന്ദ്യവുമല്ല..”, ഐശ്വര്യ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.