‘ബ്ലൗസ് ലെസ് സാരിയിൽ ഹോട്ട് ലുക്കിൽ ശ്രിന്ദ, വെറൈറ്റി ഫോട്ടോഷൂട്ടുമായി താരം..’ – ചിത്രങ്ങൾ വൈറൽ

ക്രിക്കറ്റ് താരം സച്ചിനെ അറിയാത്ത പെൺകുട്ടിയായി അഭിനയിച്ച് ചിരിപ്പിച്ച് കൈയടികൾ നേടി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരാളാണ് നടി ശ്രിന്ദ. ക്രിക്കറ്റ് പശ്ചാത്തലമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983-ലെ സുശീല എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് ശ്രിന്ദയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് മുമ്പ് താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമയോടുള്ള ഇഷ്ടംകൊണ്ട് സഹസംവിധായകയായി ജോലി ആരംഭിച്ച ശ്രിന്ദയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിക്കുന്നത് ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെ സജി സുരേന്ദ്രനാണ്. അതിന് ശേഷം രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ കുറച്ച് പ്രേക്ഷകർക്ക് സുപരിചിതയായി മാറി, പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകൾ താരത്തെ തേടിയെത്തി.

ഏത് കഥാപാത്രവും ശ്രിന്ദയ്ക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. കോമഡി ആയാലും സെന്റി റോളായാലും സീരിയസ് റോളായാലും ശ്രിന്ദയുടെ കൈകളിൽ ഭദ്രമായിരുന്നു. കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ 50-ൽ അധികം സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം സംവിധായകനായ സിജു എസ് ബാവയുമായി താരം വിവാഹിതയായിരുന്നു. ആദ്യ ബന്ധത്തിൽ അർഹാൻ എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മറ്റുതാരങ്ങളെ പോലെ തന്നെ ശ്രിന്ദയും ഫോട്ടോസും ഫോട്ടോഷൂട്ടുകളും പുതിയ സിനിമയുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ബ്ലൗസ് ലെസ് സാരിയിൽ ശ്രിന്ദ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഗായത്രിയാണ് ഫോട്ടോഷൂട്ടിന്റെ ക്രീയേറ്റീവ് ഡയറക്ടർ. ഉണ്ണി പി.എസിന്റെ മേക്കപ്പിൽ ആര്യൻ ഡി നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.