വിവാഹ ശേഷം നടി ദുർഗ കൃഷ്ണ ആദ്യമായി അഭിനയിക്കുന്ന ‘ഉടൽ’ എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങൾ ചെയ്യുന്നത്. രതീഷ് രഘുനന്ദനാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് സിനിമയ്ക്ക് ലഭിക്കുന്നത്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ലിപ് ലോക്ക് രംഗം ചെയ്തതിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ്. ഇത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ നായികയ്ക്കും നായികയുടെ കുടുബത്തിനും നേരെ മാത്രമാണ് വിമർശനം ഉയരുന്നത്. താൻ വായൂവിൽ അല്ല ഉമ്മ കൊടുക്കുന്നത് എന്നും മറുവശത്ത് ആൾക്കോ കുടുംബത്തിനോ നേരെ ഒരു പ്രശ്നങ്ങളും ഇല്ലെന്ന് ദുർഗ പ്രതികരിച്ചു.
സിനിമയിലെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഇതിലെ ഇന്റിമേറ്റ് സീൻ. സിനിമയെ സ്‌പൈസിയാക്കാൻ വേണ്ടിയല്ല ഇത്തരം രംഗങ്ങൾ എടുക്കുന്നതെന്നും അത് കഥയ്ക്ക് വളരെ അത്യാവശ്യം ആയതുകൊണ്ടാണ് എടുക്കുന്നതെന്നും ദുർഗ പറയുന്നു. ഈ ഒരു സീനിന്റെ പേരിൽ ഇത്രയും ശക്തമായ കഥാപാത്രവും കഥയും വേണ്ടെന്ന് വെക്കാൻ കഴിയുകയില്ലെന്നും ദുർഗ പ്രതികരിച്ചു.
ലൊക്കേഷനിൽ ഈ രംഗം എടുക്കുമ്പോൾ മോണിറ്ററിന് മുന്നിൽ ഭർത്താവ് ഉണ്ടായിരുന്നുവെന്നും മുൻപൊരിക്കൽ ഒരു പാട്ട് സീനിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് നേരെ വിമർശനം ഉണ്ടായിരുന്നുവെന്നും ദുർഗ പറഞ്ഞു. തന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ ത്രില്ലർ ചിത്രമാണ് ഉടലെന്നും ഷൈനി എന്ന കഥാപാത്രം ഭാര്യയായും അമ്മയായും മരുമകളായും കാമുകിയായും ഒക്കെയാണ് സിനിമയിൽ എത്തുന്നതെന്നും ദുർഗ അഭിമുഖത്തിൽ പ്രതികരിച്ചു.