‘അവളുടെ ഭംഗി വിവരിക്കാൻ കൂടുതൽ വാക്കുകളില്ല!! ക്യൂട്ട് ലുക്കിൽ തിളങ്ങി ദേവിക സഞ്ജയ്..’ – വീഡിയോ കാണാം

‘അവളുടെ ഭംഗി വിവരിക്കാൻ കൂടുതൽ വാക്കുകളില്ല!! ക്യൂട്ട് ലുക്കിൽ തിളങ്ങി ദേവിക സഞ്ജയ്..’ – വീഡിയോ കാണാം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പരിചിതമായി മാറിയ മുഖമാണ് ദേവിക സഞ്ജയ്. മലയാളത്തിലെ ഇന്നത്തെ ജനറേഷനിലെ സ്വാഭാവിക നടൻ എന്ന് വിശേഷിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ ഒപ്പമാണ് ആദ്യ സിനിമയിൽ തന്നെ ദേവിക അഭിനയിച്ചത്. ഫഹദ് ഫാസിലിന് ഒപ്പം തന്നെ പിടിച്ചുനിൽക്കാനും ദേവികയ്ക്ക് സാധിച്ചു.

സിനിമയിൽ മികച്ച പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും ലഭിച്ചു. സോഷ്യൽ മീഡിയകളുടെ സാനിദ്ധ്യം കൊണ്ട് ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ ദേവികയ്ക്ക് ഫോളോവേഴ്സും കൂടിയിരുന്നു. ദേവികയുടെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകളും ഫോട്ടോസുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കുന്നതാണ്.

ഇപ്പോഴിതാ എബിൻ ജോസഫ് എന്ന ഫോട്ടോഗ്രാഫർ എടുത്ത ദേവികയുടെ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അവളുടെ ഭംഗി വിവരിക്കാൻ കൂടുതൽ വാക്കുകളില്ല.. മാലാഖ ദേവിക എന്നാണ്..” ഒരു കടുത്ത ആരാധകൻ ചിത്രത്തിന് നൽകിയ കമന്റ്. ക്യൂട്ടിനെസ് ക്വീൻ എന്നാണ് ഇപ്പോൾ ആരാധകർ ദേവികയെ വിശേഷിപ്പിക്കുന്നത് പോലും.

അതെ സമയം ജയറാമും മീര ജാസ്മിനും ഒന്നിച്ച മകൾ എന്ന സിനിമയിലാണ് അവസാനമായി ദേവിക അഭിനയിച്ചത്. ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയത് സിനിമ ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്നുണ്ട്. ഇരുവരുടെയും മകളായിട്ടാണ് ദേവിക സിനിമയിൽ അഭിനയിച്ചത്. ഇത് കൂടാതെ പുതിയ അവസരങ്ങൾ താരത്തെ തേടി എത്തുന്നുമുണ്ട്.

CATEGORIES
TAGS