‘ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണ് പലരുടേയും വിചാരം..’ – തുറന്നടിച്ച് നടി ഭാവന

‘ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണ് പലരുടേയും വിചാരം..’ – തുറന്നടിച്ച് നടി ഭാവന

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വളരെ അധികം കൂടി വരികയാണ്. ഏറ്റവും കൂടുതൽ ഇതിന് ഇരയാകുന്നത് മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ പലപ്പോഴും നടിമാർ ഇത്തരം പ്ലാറ്റുഫോമുകളിൽ ഇതിനെതിരെ തുറന്ന് സംസാരിക്കാറുണ്ട്.

ഇതിനെതിരെയുള്ള നിയമങ്ങൾ വേണ്ടത്ര കാര്യമായിട്ടില്ല എന്നതാണ് മറ്റൊരു സത്യം. സൈബർ അതിക്രമങ്ങൾക്ക് എതിരെയുള്ള നിയമം വളരെ ദുർബലമാണ് എന്നതാണ് ഇത്തരക്കാർക്ക് ഇതിന് പ്രേരിപ്പിക്കുന്നത്. മലയാള സിനിമ ലോകത്തെ സ്ത്രീകള്‍ക്കായുള്ള ശബ്ദമാണ് ഡബ്ല്യു.സി.സി. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്കെതിരെ നടക്കുന്ന അഭ്യുസുകള്‍ക്ക് ഡബ്ല്യു.സി.സി ഇപ്പോള്‍ പ്രതികരിക്കുകയാണ്.

നടി ഭാവനയാണ് സംഘടനയുടെ നേതൃത്വത്തില്‍ സ്വന്തം അഭിപ്രായം ഈ വിഷയത്തില്‍ പങ്കുവയ്ക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതി വര്‍ദ്ദിക്കുകയാണ്.

ആക്രമണങ്ങള്‍ ഏറെയും സ്ത്രീകള്‍ക്കെതിരേയാണ്, അതുകൊണ്ട് ഇവര്‍ക്കെന്ത് ലഭിക്കുന്നു എന്നറിയില്ല. ങ്ങനെയൊക്കെ ചെയ്യുന്നവര്‍ കരുതുന്നത് ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണ്. ഇവര്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല എന്നും അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലകാര്യമല്ലെന്നും പരസ്പരം ദയവോടെ പെരുമാറണമെന്നും ഭാവന വീഡിയോയിലൂടെ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള കാമ്പയിന്റെ ഭാഗമായാണ് നടി ഭാവന സംസാരിച്ചത്. നിരവധി താരങ്ങളാണ് ഈ കാമ്പയ്‌നിന്റെ ഭാഗമായി വീഡിയോ രൂപേണ സംസാരിച്ചിട്ടുണ്ട്. അവരുടെ ഫേസ്ബുക്ക് പേജുകളിൽ ഇതിനെതിരെ സംസാരിച്ച സിനിമ രംഗത്ത് പ്രവർത്തിക്കുന്നവരെ കാണാൻ സാധിക്കും.

CATEGORIES
TAGS