‘അമൃതയുടെ അനിയത്തി അഭിരാമിയുടെ ജന്മദിനം!! സർപ്രൈസ് ഒരുക്കി ഗോപി സുന്ദർ..’ – ഫോട്ടോസ് കാണാം
ഏതാനം മാസങ്ങൾക്ക് മുമ്പാണ് സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചത്. അന്ന് തൊട്ട് ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്. ഏറ്റവും ഒടുവിലായി അമൃതയുടെ മകളുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടതായിരുന്നു.
ഇരുവരും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നത് രണ്ടുപേരും നേരത്തെ വിവാഹിതരായിരുന്നു എന്നതായിരുന്നു. നിയമപരമായി ആ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തത്. തങ്ങൾക്ക് വരുന്ന മോശം കമന്റുകൾക്ക് എതിരെ അമൃത സുരേഷ് യൂട്യൂബ് ചാനലിലൂടെ രംഗത്ത് വന്നിരുന്നു.
അമൃതയുടെ അനിയത്തി അഭിരാമിയും ഇതിനെതിരെ പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്. അഭിരാമിയുടെ ജന്മദിനത്തിന് ഇപ്പോഴിതാ വലിയയൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഗോപി സുന്ദർ. സ്വന്തം അനിയത്തിയെ പോലെ തന്നെയാണ് ഗോപിസുന്ദർ അഭിരാമിയെ കാണുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അനിയത്തികുട്ടി ജന്മദിനത്തിന് ആനയെ നെറ്റിപ്പട്ടം കെട്ടിച്ച് പിന്നിൽ വരെ നിർത്തിയിട്ടുണ്ട്.
ചെണ്ടമേളവും നെറ്റിപ്പട്ടം കെട്ടിയ ആനയും ഒക്കെ ഉണ്ടായിരുന്നു. അതിന് മുന്നിൽ നിന്നാണ് അഭിരാമി ജന്മദിന കേക്ക് മുറിച്ചത്. അമൃതയും മകൾ അവന്തികയും ഗോപിസുന്ദറും ഒപ്പം ഉണ്ടായിരുന്നു. “ഞങ്ങടെ പൊന്നോമനക്ക്.. ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ പിറന്നാൾ ആശംസകൾ.. ഈ നിമിഷം സാധ്യമാക്കിയതിന് ഐ ലവ് യു ഗോപിസുന്ദർ..”, ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക് ഒപ്പം അമൃത കുറിച്ചു.