20 വർഷങ്ങൾക്ക് ശേഷം ലിസി തിരിച്ചെത്തുന്നു..!! മകൾക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

20 വർഷങ്ങൾക്ക് ശേഷം ലിസി തിരിച്ചെത്തുന്നു..!! മകൾക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ

കല്യാണി പ്രിയദര്‍ശന്‍ മലയാള സിനിമയില്‍ നായികയായി എത്തുന്ന സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ഇപ്പോഴിതാ അമ്മ ലിസിയും 20 വര്‍ഷത്തിനു ശേഷം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്ന വാര്‍ത്തകൂടി ആരാധകര്‍ക്കരികിലേക്ക് എത്തുകയാണ്. മകളും അമ്മയും ആദ്യമായി അഭിനയിക്കുന്ന പരസ്യചിത്രത്തിന്റെ ഫോട്ടോഷൂട്ട് ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലിസി തന്നെ പങ്കുവെച്ചത്.

20 വര്‍ഷത്തിനു ശേഷമാണ് ലിസ്സി ഒരു പരസ്യചിത്രത്തിന്റെ ഭാഗമാകുന്നത്. ഈ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മയുടെയും മകളുടെയും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് മുത്തുവാണ്.

പരസ്യത്തിന് വീഡിയോ നിര്‍മ്മിക്കുന്നത് പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ്. പൊങ്കല്‍ ആശംസകള്‍ അറിയിച്ചു കൊണ്ടാണ് ഈ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. അമ്മയും മകളും സാരിയില്‍ അതിസുന്ദരികളായാണ് ചിത്രത്തിലുള്ളത്.

വിനീത് ശ്രീനിവാസന്‍ സംവിധായകനാകുന്ന ഹൃദയം എന്ന ചിത്രത്തിലും നായികയായെത്തുന്നത് കല്യാണിയാണ്. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന മലയാളചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്.

CATEGORIES
TAGS

COMMENTS