അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു – തുറന്ന് പറഞ്ഞ് മീര വാസുദേവ്

അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു – തുറന്ന് പറഞ്ഞ് മീര വാസുദേവ്

ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര വാസുദേവ്. മലയാളം തെലുങ്ക് തമിഴ് ഭാഷകളിലായി താരം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ഭാര്യയായി മലയാളസിനിമയില്‍ വന്ന മീരയെ തേടി അത്തരം കഥാപാത്രങ്ങളായിരുന്നു പിന്നീട് അധികവും വന്നത്. എന്നാല്‍ കുറച്ചുനാള്‍ താരം സിനിമയില്‍ നിന്നും വിട്ടുനിന്നു. പിന്നീട് ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് മീര നായികയായി വീണ്ടും എത്തിയത്.

സിനിമയില്‍ ശോഭിച്ചെങ്കിലും താരം വിവാഹജീവിതത്തില്‍ പരാജയമായിരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ വന്ന പല നല്ല ഓഫറുകളും നിരസിച്ചിരുന്നുവെന്ന് താരം ഒരു അഭിമുഖത്തില്‍ അറിയിച്ചു. തന്റെ മാനേജറിന്റെ കഴിവുകേടുകള്‍ കൊണ്ടായിരുന്നു എല്ലാം സംഭവിച്ചത്.

അയാളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് മീര പറയുന്നു. മലയാളത്തിലെ പല മികച്ച സംവിധായകര്‍ക്കും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അറിഞ്ഞത് പിന്നീടാണ്. ആ മാനേജര്‍ തന്റെ കരീയര്‍ നശിപ്പിക്കുകയായിരുന്നുവെന്നും മീര പറഞ്ഞു.

CATEGORIES
TAGS

COMMENTS