പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം കളിച്ച് രസിച്ച് ഫഹദും നസ്രിയയും..!!

പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം കളിച്ച് രസിച്ച് ഫഹദും നസ്രിയയും..!!

പൃഥ്വിരാജിന്റെ മകള്‍ അല്ലിയുമൊത്തുള്ള ഫഹദിന്റെയും നസ്രിയയുടേയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. പൃഥ്വി വളരെ സ്‌നേഹത്തോടെ വിളിക്കുന്ന നച്ചു എന്ന നസ്രിയയും ഫഹദും അലംകൃതയെ കാണാന്‍ വീട്ടിലേക്ക് വന്നപ്പോഴുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അലംകൃതയ്‌ക്കൊപ്പം കളിയ്ക്കാന്‍ ഓറിയോയും ഒപ്പമുണ്ട്. നസ്രിയയുടെ വളര്‍ത്തുനായ ആണ് ഓറിയോ. ഇരുവരുടേയും സന്ദര്‍ശന വേളയില്‍ ഓറിയോ ഒപ്പം ചേര്‍ന്നതിന്റെയും അലംകൃതയ്‌ക്കൊപ്പം കളിയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നസ്രിയയും ഫഹദും വിവാഹശേഷം ആദ്യമായി ഒരുമിക്കുന്ന ട്രാന്‍സിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പൃഥ്വിരാജിന്റെ ഏറ്റവും അടുത്ത റിലീസ് അയ്യപ്പനും കോശിയുമാണ്. അനാര്‍ക്കലി എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് അയ്യപ്പനും കോശിയിലൂടെ വീണ്ടും ഒരുമിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് അയ്യപ്പനും കോശിയും നിര്‍മ്മിക്കുന്നത്.

CATEGORIES
TAGS

COMMENTS