ഷാരൂഖും രജനികാന്തും പൃഥ്വിവിനെ കൊണ്ടുപോകും മുൻപ് അദ്ദേഹത്തെ നമ്മൾ ഉപയോഗിക്കണം..!! ആന്റണി പെരുമ്പാവൂർ
മലയാളത്തിലെ നടനവിസ്മയം മോഹന്‍ലാലിനെ മാത്രം വച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
മോഹന്‍ലാല്‍ അടക്കം തെന്നിന്ത്യയിലെ മികച്ച താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയത്. പുറത്തിറക്കി 24 മണിക്കൂറിനുള്ളില്‍ തന്നെ മില്യണ്‍ വ്യൂവേര്സാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ചിത്രത്തില്‍ മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, സുനില്‍ഷെട്ടി, പ്രഭു, കല്യാണി പ്രിയദര്ശന് ,കീര്‍ത്തിസുരേഷ്, തുടങ്ങിയ വന്‍നിരയും അണിനിരക്കുന്നുണ്ട്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ബജറ്റിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നടന് പൃഥ്വിരാജിനെകുറിച്ചും മനസ്സ് തുറക്കുകയാണ്. 2019 ലെ മികച്ച മലയാള ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജാണ്.
രജനീകാന്തും ഷാരൂഖ്ഖാനും പൃഥ്വിവിനെ കൊണ്ടുപോകുന്നതിനുമുന്‍പ് മലയാളം സിനിമ പൃഥ്വിരാജിനെ ഉപയോഗിക്കണം എന്ന് ആന്റണി പെരുമ്പാവൂര്‍ തുറന്നുപറയുന്നു. ഒരു സിനിമ ഏറ്റവും മികച്ചതാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് പൃഥ്വിയെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിചേര്‍ത്തു.