റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി മാമാങ്കം 300കോടി വാരും..!! പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം

റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി മാമാങ്കം 300കോടി വാരും..!! പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ റിലീസിന് മുമ്പ് മെഗാ പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. മാമാങ്കം റിലീസായാല്‍ അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതു വരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. മാമാങ്കം ബാഹുബലിയുടെ മുകളിലെത്തുമെന്നും താരം കുറിച്ചു.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി കളക്ഷന്‍ വാരുമെന്നും കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടിയുമായിരിക്കും ലഭിക്കുകയെന്നും സന്തോഷ് പ്രവചിച്ചു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുക്കുന്തോറും ആരാധകരില്‍ ആകാംഷയും ഇരട്ടിക്കുകയാണ്. മലയാള സിനിമയിലെ റ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രംകൂടിയാണ് മാമാങ്കം. ചിത്രത്തില്‍ നാലു നായികമാരാണ് ഉള്ളത്. ഉണ്ണിമുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സ്റ്റില്‍സും ട്രെയിലറും ഇതിനോടകം ശ്രദ്ദ നേടി കഴിഞ്ഞു.

കുറിപ്പ് വായിക്കാം :

പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം :

മക്കളേ.. ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ.. മമ്മൂക്കയുടെ Big budget mass movie ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ ‘പുലി മുരുകന്‍ ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..ഈ സിനിമ മലയാളത്തിന്‌ടെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്. Making and technical level ല് ‘ബാഹുബലി’യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).ഇനിയും ഈ സിനിമയുടെ വമ്പന്‍ വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (‘ഒരു വടക്ക9 വീരഗാഥ’, ‘പഴശ്ശിരാജ’) വ9 വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം.(വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)

CATEGORIES
TAGS

COMMENTS