മണവാട്ടിയായി ഭാവന..!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മണവാട്ടിയായി ഭാവന..!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നായികയാണ് ഭാവന. വിവാഹ ശേഷം മറ്റു നടിമാരെ പോലെ താരം തന്റെ സിനിമാ ജീവിതം ഉപേക്ഷിച്ചിട്ടൊന്നുമില്ല. 96 ന്റെ കന്നഡ റീമേക്കിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മലയാള സിനിമയിലേക്ക് എന്ന് തിരിച്ചെത്തുമെന്ന് താരം കൃത്യമായൊരു മറുപടി തന്നിട്ടില്ല.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വെഡ്ഡിങ് ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ലേബല്‍ എം എന്ന പ്രസിദ്ദ ബൊട്ടിക്വിന്റെ ഫോട്ടോഷൂട്ടിലാണ് താരം തിളങ്ങിയത്. ചിത്രം കണ്ട് താരം കുറച്ച് കൂടി സുന്ദരിയായിരിക്കുന്നു എന്ന അഭിപ്രായമാണ് ആരാധകര്‍ക്ക്.

കഴിഞ്ഞ ദിവസം താരം ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി ഭാവന എത്തിയതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന സരിഗമപ റിയാലിറ്റി ഷോയിലാണ് താരം അതിഥിയായി എത്തിയത്. ഈ പരിപാടിയില്‍ താരം വരാനുള്ള കാരണവും വീഡിയോയില്‍ പറയുന്നുണ്ട്. പരിപാടിയിലെ മത്സാര്‍ത്ഥിയായ പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും പുണ്യ കരയുമ്പോള്‍ ഭാവന ആശ്വസിപ്പിക്കുകയും ചെയ്യുന്നത് വീഡിയോ കാണാം.

CATEGORIES
TAGS

COMMENTS