ആവശ്യമെങ്കിൽ ന്യൂഡ് ആയി അഭിനയിക്കാനും കുഴപ്പമില്ല..!! മനസ് തുറന്ന് ശരണ്യ

ആവശ്യമെങ്കിൽ ന്യൂഡ് ആയി അഭിനയിക്കാനും കുഴപ്പമില്ല..!! മനസ് തുറന്ന് ശരണ്യ

സംവിധായകന്‍ വിനയന്‍ ഒരുക്കിയ ഏറ്റവും പുതിയ ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആകാശഗംഗ 2 തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. പുതുമുഖ കാഥാപാത്രങ്ങളും മലയാളത്തിലെ പ്രമുഖ കഥാപാത്രങ്ങളും കൊണ്ടും ചിത്രം ഇതിനോടകം പ്രേക്ഷക പ്രീതി നേടിയെടുത്തു.

ഇപ്പോഴിതാ ആകാശഗംഗയുടെ ആദ്യ ഭാഗത്ത് മയൂരിയുടെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരണ്യയുടെ അഭിമുഖം വൈറലാകുകയാണ്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും ആ വേഷം ചെയ്യാനുണ്ടായ റിസ്‌കും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. നടി ശരണ്യ ആനന്ദാണ് ആകാശഗംഗ 2വില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അധികമാര്‍ക്കും അറിയില്ല.

ചിത്രത്തില്‍ കത്തിക്കരിഞ്ഞ ജഡത്തിത്തിന്റെ രൂപത്തില്‍ അഭിനയിച്ചപ്പോള്‍ വേഷം ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്ന് താരം പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തെ ക്കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ വിനയന്‍ ഇങ്ങനെ അഭിനയിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കി.

എന്നാല്‍ ന്യൂഡിറ്റി ഒരിക്കലും തന്റെ ഇമേജിനെ ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും കഥാപാത്രം മെച്ചപ്പെടുത്താല്‍ ന്യൂഡ് ആയി അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും താരം തുറന്നു പറഞ്ഞു. ചിത്രത്തില്‍ മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തിയത്.

CATEGORIES
TAGS

COMMENTS