മമ്മൂക്ക ചെയ്ത മഹത്തായ റോളുകൾ എനിക്ക് ചെയ്യാൻ പറ്റില്ല!! തുറന്നുപറച്ചിലുമായി മോഹൻലാൽ
മലയാളത്തിലെ താരരാജാക്കന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മൂന്ന് പതിറ്റാണ്ടിന് മുകളിലായി ഇരവരും മലയാളസിനിമയുടെ കുലപതികളായി വാഴുന്നു.
ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുള്ളവതും ഇരുവര്‍ക്കുമാണ്. സിനിമ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നതും ഈ രണ്ട് താരങ്ങളുടെ ആരാധകര്‍ തമ്മിലാണ്.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ താരയുദ്ധമുണ്ടോ എന്ന ചോദ്യങ്ങള്‍ അഭിമുഖത്തില്‍ ഇരുവരോടും എപ്പോഴും ചോദിക്കാറുണ്ട്. ഇല്ല തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് പലപ്പോഴും നല്‍കുന്ന മറുപടിയും.
ഇപ്പോഴിതാ ഇരുവരും തമ്മില്‍ താരയുദ്ദമുണ്ടോ എന്ന് ശ്രീകാന്ത് കോട്ടക്കെല്‍ മോഹന്‍ലാലിനോട് ചോദിച്ചിരിക്കുകയാണ്. യുദ്ധമൊന്നുമില്ല, ആരോഗ്യകരമായ മല്‍സരമുണ്ടാവാം എന്നും മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമുണ്ട്.
അതുകൊണ്ട് അദ്ദേഹത്തോടു യുദ്ധത്തിന് പോകണ്ട കാര്യമില്ലെന്നും ലാല്‍ പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ അതെ നല്ല റോളുകള്‍ എനിക്കും കിട്ടണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.