ആ നടനോടുള്ള ആരാധനകൊണ്ടാണ് സിനിമയിൽ വന്നത്..!! മനസ്സ് തുറന്ന് അദിഥി രവി

ആ നടനോടുള്ള ആരാധനകൊണ്ടാണ് സിനിമയിൽ വന്നത്..!! മനസ്സ് തുറന്ന് അദിഥി രവി

ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചുള്ളുവെങ്കിലും അദിഥി രവി മലയാളികളുടെ പ്രിയങ്കരിയായ താരമാണ്. ആഗ്രീ ബേബീസ് എന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിഥി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പരസ്യരംഗത്ത് മോഡലിങ്ങ് രംഗത്തും സജീവമായപ്പോഴാണ് താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.

ചെറുപ്പത്തില്‍ താന്‍ കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടേയും വലിയ ആരാധികയായിരുന്നുവെന്നും ചാക്കോച്ചന്റെ കൂടെ അഭിനയിക്കുന്നത് സ്വപനം കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. സ്വപ്നം യാഥാർഥ്യം ആയതിന്റെ സന്തോഷം താരം പങ്കുവച്ചു.

കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അദിഥി എത്തിയിരുന്നു. ചാക്കോച്ചനോടുള്ള ഇഷ്ടം കൊണ്ട് പല ചിത്രങ്ങളുടെയും ഓഡിഷന് പോയിട്ടുണ്ടെന്നും അദിഥി പറഞ്ഞു. പ്രണവിന്റെ നായികയായി ആദിയില്‍ താരം തിളങ്ങിയിരുന്നു.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാരയിലും താരം ശ്രദ്ദേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. അലമാരയ്ക്ക് ശേഷം ആറുമാസം കഴിഞ്ഞാണ് അദിഥിയ്ക്ക് ആദിയില്‍ വേഷം ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂം താരം വളരെ ആക്ടീവാണ്.

CATEGORIES
TAGS

COMMENTS