ഒരു രാത്രി ഇവരെ കാറിൽ ഇട്ടതാണ് വിവാഹം വരെ എത്തിയത്..!! പ്രണയരഹസ്യം വെളിപ്പെടുത്തി ലാൽ ജൂനിയർ

മലയാളത്തിന്റെ പ്രിയനടന്‍ നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. ഹണി ബീ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ബാലു. ഇരുവരുടേയും വിവാഹം ഏറ്റവും അടുത്ത് ദിവസം നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ പ്രിയതാരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ണ്ടു പേരുടെയും കല്യാണം സ്‌പോണ്‍സര്‍ ചെയ്തത് താനാണെന്ന് ലാല്‍ ജൂനിയര്‍ പറയുകയാണ്. തന്റെ രണ്ടാമത്തെ സിനിമയായ ഹായ് അയാം ടോണിയില്‍ അഭിനയിക്കാന്‍ ബാലുവിനെയും ജോഡിയായി എലീനയെയും വിളിച്ചു. അന്ന് അഭിനയിക്കാന്‍ വന്ന ഇവരെ ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ് ഇപ്പോള്‍ വിവാഹം വരെ എത്തി നില്‍ക്കുന്നത് എന്നും ലാല്‍ ജൂനിയര്‍ പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയ രംഗത്തേക്കെത്തിയത്. മലയാളത്തില്‍ ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്.

ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും, പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ബാലു. വിജയ് സൂപ്പറും പൗര്‍ണമിയിലും ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ താരമാണ് എലീന.

CATEGORIES
TAGS

COMMENTS