‘ബ്യൂട്ടി സലൂണിന്റെ ഉദ്ഘാടന ചടങ്ങളിൽ കിടിലം ലുക്കിൽ തിളങ്ങി അനിഖ സുരേന്ദ്രൻ..’ – വീഡിയോ വൈറൽ

‘ബ്യൂട്ടി സലൂണിന്റെ ഉദ്ഘാടന ചടങ്ങളിൽ കിടിലം ലുക്കിൽ തിളങ്ങി അനിഖ സുരേന്ദ്രൻ..’ – വീഡിയോ വൈറൽ

ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച് നിൽക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ. 16-കാരിയായ അനിഖയ്ക്ക് സോഷ്യൽ മീഡിയയിൽ 15 ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സാണ് ഈ ചെറിയ പ്രായത്തിലുള്ളത്. തമിഴ് സിനിമയിൽ അഭിനയിച്ച ശേഷമാണ് അനിഖയ്ക്ക് ഇത്രയേറെ ആരാധകരുണ്ടാവാൻ കാരണം. തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിലാണ് അനിഖ അഭിനയിച്ചത്.

ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലാണ് അനിഖ ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചു. യെന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു തുടങ്ങി. തമിഴിൽ അതിന് ശേഷം നിരവധി അവസരങ്ങൾ അനിഖയെ തേടിയെത്തി.

സോഷ്യൽ മീഡിയയിൽ പലപ്പോഴും അനിഖയുടെ ചിത്രങ്ങളും വീഡിയോസും വൈറലാവാറുണ്ട്. ഇപ്പോഴിതാ ഒരു ബ്യൂട്ടി സലൂണിന്റെ ഉദ്ഘാടനത്തിന് പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് മോഡേൺ വസ്ത്രം ധരിച്ചാണ് ഉദ്ഘാടനത്തിന് അനിഖ എത്തിയത്.

വയലറ്റ് നിറത്തിലെ വസ്ത്രങ്ങളിൽ അതി സുന്ദരിയായിട്ടാണ് താരത്തിനെ കാണാൻ സാധിക്കുക. അഴക് മേക്കോവർ സ്റ്റുഡിയോ എന്ന സലൂണിന്റെ ഉദ്ഘാടനത്തിനാണ് അനിഖ എത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ശരണ്യ സന്തോഷിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാനമാണ് ഇത്. അനിഖയുടെ പല മേക്കോവർ ഫോട്ടോഷൂട്ടുകൾക്കും പിന്നിൽ പ്രവർത്തിച്ച ഒരാളുകൂടിയാണ് ശരണ്യ.

CATEGORIES
TAGS