‘സ്റ്റാർ മാജിക് താരം തങ്കച്ചൻ വിവാഹിതനാകുന്നു! സർപ്രൈസ് പൊളിച്ച് ലക്ഷ്മി നക്ഷത്ര..’ – വീഡിയോ കാണാം

‘സ്റ്റാർ മാജിക് താരം തങ്കച്ചൻ വിവാഹിതനാകുന്നു! സർപ്രൈസ് പൊളിച്ച് ലക്ഷ്മി നക്ഷത്ര..’ – വീഡിയോ കാണാം

ടെലിവിഷൻ രംഗത്ത് ഒരുപാട് ആസ്വാദകരുള്ള ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ഫ്‌ളവേഴ്‌സ് ടി.വിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന സ്റ്റാർ മാജിക്കിൽ നിരവധി താരങ്ങളും പങ്കെടുക്കാറുണ്ട്. പുതിയ താരോദയങ്ങൾ പോലും ആ പ്രോഗ്രാമിലൂടെ സംഭവിക്കാറുണ്ട്. അതിൽ പങ്കെടുക്കുന്ന പലർക്കും ഒരുപാട് ആരാധകരുമുണ്ട്.

പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത തങ്കച്ചൻ വിതുര. അസാമാന്യമായ പ്രകടനംകൊണ്ട് നിരവധി സിനിമകളുടെ സ്പൂഫ് ചെയ്തും സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സ്വന്തമാക്കിയ ഒരാളാണ് തങ്കച്ചൻ. തങ്കച്ചൻ ഇല്ലാത്ത എപ്പിസോഡുകൾ വരുമ്പോൾ തന്നെ പ്രേക്ഷകർ തങ്കച്ചൻ എവിടെയെന്ന് ചോദിച്ചുകൊണ്ട് ചാനലിന്റെ കമന്റ് ബോക്സിൽ വരാറുമുണ്ട്.

തങ്കച്ചനും സ്റ്റാർ മാജിക്കിലെ തന്നെ അനുമോളും തമ്മിലുള്ള കോമ്പോയും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ കാമുകി-കാമുകന്മാരെ പോലെയുള്ള സ്‌കിറ്റുകളും പലപ്പോഴും പൊട്ടിച്ചിരി ഉണ്ടാക്കിയിട്ടുണ്ട്. ചിലർ തങ്കച്ചനും അനുമോളും തമ്മിൽ പ്രണയത്തിലാണെന്ന് തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അനുമോൾ തനിക്ക് അനിയത്തികുട്ടിയെ പോലെയാണെന്ന് തങ്കച്ചൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്കച്ചൻ വിവാഹിതനാകാൻ പോകുന്നുവെന്ന കാര്യമാണ് പുറത്തുവന്നിരിക്കുന്നത്.

സ്റ്റാർ മാജിക്കിന്റെ അവതാരക ലക്ഷ്മി നക്ഷത്രയെ സർപ്രൈസ് പൊളിച്ചിരിക്കുന്നത്. തങ്കച്ചൻ കമ്മിറ്റഡ് ആണെന്നും ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നും ലക്ഷ്മി തങ്കച്ചനെ മുൻനിർത്തി തന്നെ പറയുകയുണ്ടായി. തങ്കച്ചൻ ആരുമായിട്ടാണ് വിവാഹിതനാകാൻ പോകുന്നതെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ തങ്കച്ചനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു എപ്പിസോഡിലാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പെൺകുട്ടി ആരാണെന്ന് തനിക്ക് അറിയാമെന്നും തന്നെ വീഡിയോ കോളിലൂടെ കാണിച്ചു തന്നിട്ടുണ്ടെന്നും ലക്ഷ്മി വിഡിയോയിൽ പറയുന്നുണ്ട്. തങ്കുവിന്റെ ഒരു ലവ് കം അറേഞ്ച്ഡ് മാരിയേജ് ആണെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ തങ്കച്ചൻ കൂടുതലായി ഒന്നും തന്നെ വിട്ടുപറഞ്ഞിട്ടില്ല. തനിക്ക് കൂടുതൽ കാര്യം പറയാൻ പറ്റില്ലെന്നും ഉടൻ തന്നെ തങ്കച്ചൻ തന്നെ എല്ലാവരെയും ഈ കാര്യം അറിയിക്കുമെന്നും ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.

CATEGORIES
TAGS