‘മൂന്നാം വയസ്സിൽ ചിലങ്ക പോയിട്ട് ചെരുപ്പ് പോലും ഇടാറില്ലായിരുന്നു..’ – ഡാൻസ് പഠിച്ച കഥ പറഞ്ഞ് അശ്വതി ശ്രീകാന്ത്

‘മൂന്നാം വയസ്സിൽ ചിലങ്ക പോയിട്ട് ചെരുപ്പ് പോലും ഇടാറില്ലായിരുന്നു..’ – ഡാൻസ് പഠിച്ച കഥ പറഞ്ഞ് അശ്വതി ശ്രീകാന്ത്

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി ജോലി ചെയ്ത പിന്നീട് അവതാരകയായി പ്രേക്ഷകർക്ക് മുന്നിൽ എത്തി അതിന് ശേഷം അഭിനയ രംഗത്തേക്കും തിരിഞ്ഞ താരമാണ് അശ്വതി. ഗസ്റ്റുകളോട് കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടാണ് കോമഡി സൂപ്പർ നൈറ്റിൽസ് വന്ന അശ്വതിക്ക് ആരാധകരുണ്ടായത്. ഇപ്പോൾ ചക്കപ്പഴം എന്ന കോമഡി സീരിയലിൽ ആശ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് അശ്വതി.

ഈ അടുത്തിടെയായിരുന്നു അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. അതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ നൂലുകെട്ടും വീഡിയോയായി ഷൂട്ട് ചെയ്ത അശ്വതി ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു. പലപ്പോഴും അശ്വതിയുടെ വീഡിയോസ് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ അശ്വതി ഡാൻസ് പഠിച്ച കഥ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. യൂട്യൂബിലെ തന്നെ ഇതിന്റെ വീഡിയോ അശ്വതി പോസ്റ്റ് ചെയ്തു. “മൂന്ന്-മൂന്നര പ്രായമുള്ള സമയത്ത് എന്റെയുള്ളിലെ നർത്തകിയെ മേരി കുട്ടി ടീച്ചർ തിരിച്ചറിഞ്ഞത്.

അന്ന് മറ്റേ ഡം ഡം പടം എന്ന പാട്ടിന് ഡാൻസ് ചെയ്യാനാണ് മേരിക്കുട്ടി ടീച്ചർ എന്നെ വിളിച്ചോണ്ട് പോയത്. അത് കളിച്ചപ്പോൾ എനിക്ക് ഇഷ്ടമായി. ഞാൻ അടിപൊളി ഡാൻസർ ആണെന്ന് വിചാരിച്ചു. പിന്നെ നമ്മൾ കുറച്ചൂടെ മുതിർന്ന പ്രായമാകുമ്പോൾ ശരിക്കും ഡാൻസ് പഠിക്കണമെന്ന ആഗ്രഹം ഉണ്ടാവുമല്ലോ. ഞാൻ ജനിച്ച വളർന്നത് ശരിക്കും ഒരു നാട്ടിൻ പുറത്താണ്. അവിടെ ഈ ഡാൻസ് ടീച്ചർ അടുത്ത് കിട്ടുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. നാട്ടിലൊക്കെ പ്രതേകിച്ച് ഒരു പ്രവാസിയുടെ ഭാര്യ ആണെങ്കിൽ നാട്ടുകാര് പറഞ്ഞുണ്ടാക്കും ഇവർ ഈ ഒരുങ്ങിക്കെട്ടി കൊച്ചിനെയും കൊണ്ട് എങ്ങോട്ടാണ് ഈ പോകുന്നത് എന്നൊക്കെ.

അമ്മയ്ക്ക് അത്രയും ഭയമുണ്ടായിരുന്നു. ഇപ്പോഴും ഇതിന്റെയൊക്കെ പിറകെ നടന്നത് ആൾകാർ എന്ത് പറയുമെന്ന് അമ്മ പറയും. അങ്ങനെ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സ്കൂളുമായി ടൈഅപ്പ് വച്ചിട്ട് ഒരു ഡാൻസ് മാഷ് വരുന്നത്. അങ്ങനെ ഡാൻസ് പഠിച്ചു തുടങ്ങി. ഒരു വർഷത്തോളം ഞങ്ങൾ ഡാൻസ് അവിടെ പഠിച്ചു. അരങ്ങേറ്റത്തിന് വേണ്ടി ഡാൻസ് പ്രാക്ടീസ് ചെയ്തപ്പോൾ ഞാൻ ഒന്ന് സ്റ്റെപ് തെറ്റിച്ചു. അതിന് മാഷ് എനിക്ക് നല്ലയൊരു പിച്ച് തന്നു.

അങ്ങനെ സ്കൂളിൽ ആകെ സീനായി. കുട്ടികളുടെ മാതാപിതാക്കൾ ഒക്കെ വന്ന് പ്രശ്നം ഉണ്ടാക്കി. കുട്ടികളെ ഇങ്ങനെ പിച്ചാൻ ഒന്നും പറ്റില്ലായെന്നൊക്കെ പറഞ്ഞു. പക്ഷേ അരങ്ങേറ്റം ഒക്കെ നടന്നു. നാടോടി നൃത്തത്തിൽ ആയിരുന്നു എന്റെ അരങ്ങേറ്റം. പിന്നീട് ഡാൻസ് പഠിക്കാൻ പറ്റിയിരുന്നില്ല. പൊതുവേ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നത് നല്ല ചിലവ് കൂടിയ പരിപാടിയാണെന്ന് ഒരു ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ യൂത്ത് ഫെസ്റ്റിവൽ ഒക്കെ ഉള്ളപ്പോൾ ഞാൻ ചിലവ് കുറഞ്ഞ പരിപാടികളിൽ ഒക്കെ പങ്കെടുത്തു.

പദ്യപാരായണം, കഥാപ്രസംഗം, കവിത രചന.. ഇതിനെയൊക്കെ ആകുമ്പോൾ വലിയ ചിലവില്ലല്ലോ. ക്ലാസിക്കൽ നൃത്തം പഠിക്കുന്ന വേദിയിൽ ബാക്കിൽ പോയി ഓ ഇവര് ഇടുന്ന ഡ്രസ്സ് ഒക്കെ ഡാൻസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ സ്കൂൾ, കോളേജ് കാലഘട്ടമൊക്കെ കഴിഞ്ഞു. ജോലി കിട്ടി കൊച്ചിയിൽ എത്തി. അവിടെ എന്റെ റൂം മേറ്റ് ഇന്ദു എന്നോട് പറഞ്ഞു നമ്മുക്ക് ഡാൻസ് പഠിക്കാൻ പോയല്ലോ.. അങ്ങനെ എന്റെ മനസ്സിൽ വീണ്ടും ആ പഴയ മോഹം മൊട്ടിട്ടു. 22-23 വയസുണ്ട്.

കൊച്ചിയിൽ അങ്ങനെ ഒരു ടീച്ചറുടെ കീഴിൽ പഠിച്ചു തുടങ്ങി. പക്ഷേ അപ്പോഴും ഡാൻസ് മുഴുവിപ്പിക്കാൻ പറ്റിയില്ല. വീണ്ടും ജോലി മാറി ദുബായിൽ പോകേണ്ടി വന്നു. അത് അങ്ങനെ നടക്കാതെ നടക്കാതെ പോയി. അവിടെ വൈഷ്ണവി എന്ന ടീച്ചറുടെ കീഴിൽ വീണ്ടും ഡാൻസ് പഠനം ആരംഭിച്ചു. കുറച്ച് നാൾ പഠിച്ചപ്പോൾ അരങ്ങേറ്റം ഗുരുവായൂർ അമ്പലത്തിൽ വച്ച് നടത്താമെന്ന് തീരുമാനമായി. പെട്ടന്ന് എനിക്ക് നാട്ടിൽ പോവേണ്ടി വന്നു. എന്നാൽ വൈഷ്ണവി എന്ന അങ്ങനെ വിടാൻ തയാറല്ലായിരുന്നു. എനിക്ക് വീഡിയോ അയച്ചു തന്നു. അത് നോക്കി പഠിച്ച് ചെയ്തിട്ട് തിരിച്ചയക്കാൻ പറഞ്ഞു.

അരങ്ങേറ്റത്തിന് കുറച്ച് ദിവസം മുമ്പ് ബാക്കിയുള്ളവരും കൂടി നാട്ടിൽ വന്ന് ഒരുമിച്ച് പ്രാക്ടീസ് ചെയ്ത എല്ലാം റെഡി ആകാമെന്ന് തീരുമാനിച്ചു. അങ്ങനെ അരങ്ങേറ്റത്തിന്റെ തലേ ദിവസം എത്തി. അന്നാണ് കേരളത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്ന് സംഭവിച്ചത്. ഞാൻ താമസിച്ചിരുന്ന വീടിന്റെ മുന്നിൽ വരെ വെള്ളം കയറി. സുരാജേട്ടൻ എന്നെ കളിയാക്കി നിന്റെയൊരു അരങ്ങേറ്റം കാരണം കേരളം മുഴുവനും പ്രളയമായി എന്ന് പറഞ്ഞു. എനിക്ക് മാത്രം എന്താ ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ ഒരുവിധം ഞങ്ങളുടെ അരങ്ങേറ്റം നടന്നു..’, അശ്വതി പറഞ്ഞു. അശ്വതിയും മകൾ പദ്മയും ഇപ്പോൾ നൃത്തം പഠിക്കുന്നുണ്ടെന്നും ഗുരുവിനെ വീഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു താരം.

CATEGORIES
TAGS