‘ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ അപകടം ഉണ്ടാക്കിയെന്ന് ആരോപണം..’ – വീഡിയോ വൈറൽ

‘ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ അപകടം ഉണ്ടാക്കിയെന്ന് ആരോപണം..’ – വീഡിയോ വൈറൽ

കുഞ്ചാക്കോ ബോബൻ നായകനായ ‘ജമ്‌നപ്യാരി’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് നിരവധി നായികയായി അഭിനയിച്ച ഗായത്രിയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമ മേഖലയിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്.

തെലുങ്കിൽ രണ്ട് സിനിമകളുടെ ഷൂട്ടിങ്ങും തമിഴിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങും ഇപ്പോൾ താരം അഭിനയിക്കുന്നതിൽ നടക്കുന്നുണ്ട്. ഇപ്പോൾ താരത്തിന് എതിരെ ഒരു ഗുരുതര ആരോപണം ഉയർന്ന് വരുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം അപകടം ഉണ്ടാക്കിയെന്നാണ് വീഡിയോയിൽ കാണിക്കുന്നത്.

“നീയൊരു നടിയല്ലെടി..’ എന്ന പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഗായത്രിയും സുഹൃത്തും സഞ്ചരിക്കുന്ന കാർ മൂന്ന്-നാല് വാഹനങ്ങളെ ഇടിച്ചെന്നാണ് വീഡിയോ എടുത്ത ആളുടെ ആരോപണം. ഗായത്രി സഞ്ചരിച്ചിരുന്ന വണ്ടി ഓടിച്ചത് ആൺ സുഹൃത്താണ്. അദ്ദേഹം മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് വീഡിയോയിൽ ആളുകൾ ആരോപിക്കുന്നുണ്ട്.

വണ്ടി മനഃപൂർവം ഇടിക്കാൻ ശ്രമിച്ചെന്നും വീഡിയോയിൽ പറയുന്നുണ്ട്. ആളുകൾ കൂടി ബഹളം വെക്കുകയും നടി വണ്ടിയുടെ പുറത്തിറങ്ങി അവരോടു സംസാരിക്കുമ്പോഴും ഒപ്പമുള്ള സുഹൃത്ത് വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു. സുഹൃത്തിന് നേരെ ആളുകൾ ആക്രോശിച്ച് പുറത്തിറങ്ങാൻ പറയുന്നുണ്ട്. ആളുകൾ കൂടിയതോടെ നടി മാപ്പ് പറയുന്നുണ്ടെങ്കിൽ വണ്ടി ഓടിച്ചയാൾ പുറത്തിറങ്ങാതെ വിടില്ലെന്ന് പറയുന്നുണ്ട്.

ഒടുവിൽ വണ്ടി ഓടിച്ചിരുന്ന സുഹൃത്ത് പുറത്തിറങ്ങുകയും വീണ്ടും വാക്ക് പോര് ഉണ്ടാവുകയും ചെയ്തു. “നീ മദ്യപിച്ചിട്ടല്ലേ വണ്ടി ഓടിച്ചേ.. പൊലീസിനെ വിളിക്കാം..’ എന്ന് ആളുകൾ ചോദിച്ചു. “വണ്ടി ഇടിച്ചത് ശരി.. എന്തിനാണ് കാറിന്റെ ഗ്ലാസ്സിൽ വന്ന് ഇടിച്ചച്ചതെന്ന് ഗായത്രിയുടെ കാർ ഓടിച്ചിരുന്ന സുഹൃത്ത് തിരിച്ചും ചോദിച്ചു. എന്തായാലും ഗായത്രിയ്ക്ക് സുഹൃത്തിനും എതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്.

CATEGORIES
TAGS