മനുഷ്യപറ്റുള്ള സ്ത്രീ..!! ദുരിതം അനുഭവിക്കുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന് ഭക്ഷണമെത്തിച്ച് മഞ്ജു വാര്യർ

കൊറോണ കാലത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വ്യക്തികള്‍ക്ക് ഭക്ഷണമെത്തിച്ച് നടി മഞ്ജു വാര്യര്‍ മാതൃകയാകുന്നു. ഭക്ഷണം ലഭ്യമാകാത്ത 50 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനാണ് മഞ്ജൂ വാര്യര്‍ ഭക്ഷണമെത്തിച്ച് സഹായിച്ചത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനയായ ദ്വയയിലൂടെയാണ് താരം സഹായം നല്‍കിയത്. ഫെഫ്കയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപയും മഞ്ജു സഹായം നല്‍കിയിരുന്നു. മനുഷ്യത്വ പരമായ താരത്തിന്റെ പ്രവൃത്തിക്ക് ആരാധകര്‍ കൈയ്യടി നല്‍കുകയാണ്.

തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി സഹായിച്ച താരത്തിനോട് എന്ന നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് സൂര്യ ഇഷാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സെലിബ്രറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരും വീഡിയോയിലൂടെ മഞ്ജു ചെയ്ത നല്ല കാര്യത്തിന് നന്ദി അറിയിച്ചു.

മഞ്ജു തികച്ചും മനുഷ്യപറ്റുള്ള സ്ത്രീയാണ് എന്നും പാവങ്ങളുടെ വേദനയും സങ്കടവും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. ജനങ്ങള്‍ അറിയാച്ച പുറത്ത് പറയാത്ത ഒരുപാട് സഹായങ്ങള്‍ മഞ്ജു ജനങ്ങള്‍ക്കായി ചെയ്തിട്ടുണ്ടെന്നും അവര്‍ വീഡിയോയില്‍ തുറന്നു പറഞ്ഞു.

CATEGORIES
TAGS