കൊറോണയിൽ നിന്ന് മകളെ എങ്ങനെ സംരക്ഷിക്കണം എനിക്ക് എന്നറിയാം..!! മറുപടിയുമായി ആര്യ

കൊറോണയിൽ നിന്ന് മകളെ എങ്ങനെ സംരക്ഷിക്കണം എനിക്ക് എന്നറിയാം..!! മറുപടിയുമായി ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോയായ ബിഗ് ബോസ്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷോ അവസാനിപ്പിച്ചിരിക്കുകയാണ്. ഷോ മുന്‍പോട്ട് പോയിരുന്നെങ്കില്‍ ടോപ് ഫൈവില്‍ എത്തേണ്ടിയിരുന്ന കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.

ഷോയില്‍ എത്തും മുന്‍പേ തന്നെ താരത്തിന് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിരുന്നു. പുറത്തിറങ്ങിയ ശേഷം താരം അതിനെല്ലാം പ്രതികരിക്കുകയാണ്. പക്ഷെ അഭിമുഖങ്ങളൊന്നും ഇത് വരെ നല്കിയിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ആര്യ ഇപ്പോഴിതാ മകള്‍ക്കൊപ്പം പങ്കിട്ട ഒരു ചിത്രമാണ് കടുത്ത സൈബര്‍ അറ്റാക്ക് നേരിടുകയാണ്. ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് കൊടുത്ത മറുപടിയാണ് വൈറല്‍ ആകുന്നത്. മകളെയും, തന്നെയും തിരക്കിയ ആളുകള്‍ക്ക് താരം നന്ദി അറിയിക്കാനും മറന്നിട്ടില്ല.

മാത്രമല്ല കുഞ്ഞിനൊപ്പമുള്ള ചിത്രത്തിന് മോശമായി കമന്റുകള്‍ ഇടരുത്. കൊറോണയില്‍ നിന്ന് മകളെ എങ്ങനെ സംരക്ഷിക്കണം എന്നറിയാം എന്നും താരം കുറിച്ചു. താനും തന്റെമോളും സന്തോഷത്തോടെ ഇരിക്കുകയാണെന്നും തങ്ങളെ കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദിയും ആര്യ അറിയിച്ചു.

CATEGORIES
TAGS