‘ബോളിവുഡ് നടൻ സുശാന്തിന് ഒപ്പം ചുവടുവച്ച് നടി സുബ്ബലക്ഷ്മിയമ്മ..’ – വീഡിയോ പങ്കുവച്ച് കൊച്ചുമകൾ സൗഭാഗ്യ

‘ബോളിവുഡ് നടൻ സുശാന്തിന് ഒപ്പം ചുവടുവച്ച് നടി സുബ്ബലക്ഷ്മിയമ്മ..’ – വീഡിയോ പങ്കുവച്ച് കൊച്ചുമകൾ സൗഭാഗ്യ

ഇന്ത്യൻ സിനിമ പ്രേമികൾ മുഴുവനും ഞെട്ടലോടെ കേട്ട വാർത്തയാണ് ബോളിവുഡ് നടനായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം. സുശാന്തിനെ സ്വന്തം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത് എന്നും ഏറെ നാളായി ചികിത്സയിൽ ആയിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ ഒതുക്കിയതാണെന്നും ലഭിക്കേണ്ട സിനിമകൾ താരപുത്രന്മാരുടെ മകൾക്ക് വേണ്ടി മാറ്റി കൊടുത്തിരുന്നുവെന്നും ഒക്കെ വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. എന്തായാലും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ്. സമൂഹ മാധ്യമങ്ങളിൽ സ്വജനപക്ഷപാതത്തിന് എതിരായ കാമ്പെയ്‌നുകൾ നടക്കുന്നുണ്ട്.

സുശാന്തിന്റെ പഴയ ഇന്റർവ്യൂ, സിനിമ സീനുകൾ, പ്രസംഗങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇത്രയും പോസറ്റീവ് ആയ ഒരാൾ എന്തിന് ഇങ്ങനെ ചെയ്തുവെന്നാണ് ആരാധകരും സിനിമ പ്രേമികളും ചോദിക്കുന്നത്. മലയാളത്തിന്റെ പ്രിയ മുത്തശ്ശിയും നടിയുമായ സുബ്ബലക്ഷ്മി അമ്മക്കൊപ്പം നൃത്തം ചെയ്യുന്ന സുശാന്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സുബ്ബലക്ഷ്മിയമ്മയുടെ കൊച്ചുമകളും നടി താരകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷാണ് വീഡിയോ പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘ഫുൾ പോസ്റ്റിവിറ്റി ഉള്ള രണ്ടുപേർ..’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിറകണ്ണുകളോടെ അല്ലാതെ ആ വീഡിയോ കാണാൻ പറ്റുകയില്ല നമ്മുക്ക്.

CATEGORIES
TAGS