‘ആ സമയത്ത് മോളൂ എന്ന് വിളിച്ച് ആദ്യം ഓടി വന്നത് ദിലീപേട്ടനാണ്.’ – അനുഭവം പങ്കുവച്ച് നടി നിക്കി ഗൽറാണി

‘ആ സമയത്ത് മോളൂ എന്ന് വിളിച്ച് ആദ്യം ഓടി വന്നത് ദിലീപേട്ടനാണ്.’ – അനുഭവം പങ്കുവച്ച് നടി നിക്കി ഗൽറാണി

എബ്രിഡ് ഷെയ്ൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി നിക്കി ഗൽറാണി. സിനിമയിൽ മഞ്ജുള ശശിധരൻ എന്ന കഥാപാത്രമാണ് നിക്കി അഭിനയിച്ചത്. രണ്ടാം നായികയായിട്ടാണ് ആദ്യ സിനിമയിൽ തന്നെ നിക്കി അഭിനയിച്ചത്. പിന്നീട് വെള്ളിമൂങ്ങയിൽ നായികയായി അഭിനയിച്ചതോടെ മലയാളത്തിന് പുറമേ മറ്റുഭാഷകളിൽ നിന്നും അവസരം തേടിയെത്തി.

തെന്നിന്ത്യൻ ഇൻഡസ്ട്രികളിൽ എല്ലാ ഭാഷകളിലും നിക്കി അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഭാഷകളിലാണ് കൂടുതലായി അഭിനയിച്ചത്. ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹൂ ഒടുവിൽ ഒമർ ലുലുവിന്റെ ‘ധമാക്ക’ എന്ന സിനിമയിൽ വരെ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞിരിക്കുകയാണ് നിക്കി ഇപ്പോൾ.

ഇവൻ മര്യാദരാമൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചപ്പോൾ നിക്കിക്ക് ഉണ്ടായ അനുഭവം ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. ‘ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ തെന്നി വീണു. ആ സമയത്ത് മോളൂ എന്ന് വിളിച്ച് ആദ്യം ഓടി വന്നത് ദിലീപേട്ടനാണ്. എന്നെ പിടിച്ച് എഴുനേൽപ്പിക്കുകയും ഇരുത്തിയതും എല്ലാം ദിലീപേട്ടനാണ്.

എന്നെ എപ്പോഴും മോളൂ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് ഒരു പ്രതേക അടുപ്പുമുണ്ട്. സെറ്റിൽ അദ്ദേഹം ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. സെറ്റിൽ ഉള്ള എല്ലാവരോടും വളരെ സ്നേഹമായിട്ടാണ് അദ്ദേഹം ഇടപഴകുന്നത്..’ നിക്കി പറഞ്ഞു. 2010-ൽ പുറത്തിറങ്ങിയ തെലുഗ് ചിത്രത്തിന്റെ റീമക് ആയിരുന്നു സിനിമ.

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആദ്യ സിനിമയായ ടീം ഫൈവിലും നായിക നിക്കി ഗൽറാണി ആയിരുന്നു. ഡാർലിംഗ് എന്ന ഹൊറർ സിനിമയിലൂടെയാണ് നിക്കി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് നാട്ടിൽ ഗംഭീരവിജയം നേടിയ സിനിമ കൂടിയായിരുന്നു ഡാർലിംഗ്.

CATEGORIES
TAGS