‘പുളിയൻ ഉറുമ്പ് കാലിൽ കൂടെ കയറിയതുകൊണ്ടാണ്..’ – നടി ശരണ്യയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

‘പുളിയൻ ഉറുമ്പ് കാലിൽ കൂടെ കയറിയതുകൊണ്ടാണ്..’ – നടി ശരണ്യയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

മലയാളത്തിന്റെ പ്രിയനടൻ ടോവിനോ തോമസ് നായകനായ മറഡോണ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശരണ്യ ആർ നായർ. ഈ വർഷം പുറത്തിറങ്ങിയ ടു സ്റ്റേറ്റ്സ് എന്ന സിനിമയിലും ശരണ്യ അഭിനയിച്ചിരുന്നു. ആദ്യ സിനിമയിലെ അഭിനയത്തോടെ തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് ശരണ്യ.

ടോവിനോയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവം ശരണ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയിൽ അവസരം ലഭിച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ല, സംവിധായകൻ വിളിച്ച് കഥ പറഞ്ഞപ്പോഴും ഉറപ്പിച്ചില്ലായിരുന്നു. പിന്നീട് അവർ പത്രസമ്മേളനം വിളിച്ചപ്പോഴാണ് വിശ്വാസം വന്നതെന്ന് ശരണ്യ പറഞ്ഞിരുന്നു.

ആദ്യ സീൻ തന്നെ ടോവിനോയോടൊപ്പം ഉള്ള റൊമാന്റിക് സീനായിരുന്നു. ടോവിനോയും സംവിധായകനും എല്ലാം ഒരുപാട് സഹായിച്ചു. കൂടുതൽ സമയം എടുത്ത് ചെയ്യാൻ അവർ അവസരം തന്നിരുന്നു. ടോവിനോ ആണ് നായകനെന്ന് അറിയില്ലായിരുന്നുവെന്നും ശരണ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ശരണ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ശരണ്യയുടെ പുത്തൻ ഫോട്ടോഷൂട്ടും ഇപ്പോൾ ശ്രദ്ധനേടുന്നുണ്ട്. ‘പുളിയൻ ഉറുമ്പ് കാലിൽ കൂടെ കേറുന്നത് കൊണ്ട ഈ നിപ്പ്.. ഇല്ലേൽ ഞാൻ പൊളിച്ചേനെ..! അല്ലാതെ എനിക്ക് ‘മോഡൽ പോസിംഗ്’ അറിയാത്തത് കൊണ്ടല്ലട്ടാ..’ ശരണ്യ പോസ്റ്റിനോടപ്പം കുറിച്ചു.

സുഹൃത്ത് ഗിഫ്റ്റായി തന്ന പുസ്‌തകം ആരാധകരെ കാണിക്കാനാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ശരണ്യ എഴുതി. എന്നാൽ ബുക്ക് തല തിരിഞ്ഞ് പോയെന്നും ശരണ്യ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതുൽ രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മഞ്ഞ ടി-ഷർട്ടും ബ്ലാക്ക് ഷോർട്ട്സുമാണ് ശരണ്യ ധരിച്ചിരിക്കുന്നത്.

CATEGORIES
TAGS