‘ബിക്കിനി ധരിക്കാനാണോ മെലിഞ്ഞത്..??’ – ആരോപണത്തിന് മറുപടിയുമായി നടി കീർത്തി സുരേഷ്

നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി സുരേഷ് അഭിനയരംഗത്തേക്ക് വരുന്നത് അച്ഛൻ നിർമ്മിച്ച ചിത്രങ്ങളിൽ ബാലതാരമായാണ്. പൈലറ്റ്സ്, കുബേരൻ, അച്ഛനെയാണ് എനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ കീർത്തി ബാലതാരമായി അഭിനയിച്ചു. പിന്നീട് മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

ദിലീപിന്റെ വളർത്തുമകളായി കുബേരനിൽ അഭിനയിച്ച കീർത്തി പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്ററിൽ എത്തി. അതിന് ശേഷം കീർത്തി മലയാളത്തിൽ അഭിനയിച്ചിട്ടില്ല. തമിഴ്, തെലുഗ് സിനിമ മേഖലയിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ വരുന്ന ബ്രഹ്മണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കീർത്തി ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന് താരം നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്. ദേശീയ അവാർഡ് ജേതാവായ കീർത്തി സുരേഷ് ബോളിവുഡ് ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. മെലിഞ്ഞ കീർത്തിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്ന ചില വാർത്തകളിൽ താരം ബിക്കിനി ധരിക്കാൻ വേണ്ടിയാണ് മെലിഞ്ഞതെന്ന് ഉണ്ടായിരുന്നു. എന്നാൽ അത്തരം വാർത്തകൾ താരം നിഷേധിച്ചിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനം ഇപ്പോൾ എടുത്തതല്ല, അത് വളരെ കാലമായുണ്ട്. മെലിയാൻ വേണ്ടി ഒരു വർഷത്തോളം കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്‌. വലിയ ഒരു ഓഫർ വന്നിരുന്നു, എന്നാൽ ബിക്കിനി ധരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ആ ഓഫർ നിരസിച്ചുവെന്ന് താരം പറഞ്ഞു.

അടുത്തിടെ കീർത്തി ഒരു വലിയ വ്യവസായി വിവാഹം ചെയ്യാൻ പോകുന്നവെന്ന തരത്തിൽ ഒരു വാർത്ത ഇറങ്ങിയിരുന്നു. എന്നാൽ താൻ അത് അറിഞ്ഞിട്ടില്ലായെന്നും ഉടനെ വിവാഹം ചെയ്യുന്നില്ലായെന്ന് അതിന് മറുപടി നൽക്കുകയും ചെയ്‌തിരുന്നു. 2019-ൽ ‘മഹാനടി’ തെലുഗ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കീർത്തി സ്വന്തമാക്കി.

ലോക്ക് ഡൗൺ ആയതിനാൽ കീർത്തി കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പെൻഗിൻ’ എന്ന തമിഴ് ചിത്രം തീയേറ്റർ റിലീസ് ചെയ്‌ത ഡയറക്റ്റ് ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.

CATEGORIES
TAGS