‘പ്രിയങ്ക ചോപ്രയെ പോലെയുണ്ടല്ലോ..’ – നടി അർച്ചന കവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

‘പ്രിയങ്ക ചോപ്രയെ പോലെയുണ്ടല്ലോ..’ – നടി അർച്ചന കവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി അർച്ചന കവി. പിന്നീട് സാൾട്ട് ആൻഡ് പേപ്പർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു രസകരമായ സീനിൽ അർച്ചന കവി എത്തിയിരുന്നു. ആ ഒറ്റ സീനിൽ വന്നതോടെ തന്നെ ആളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിരുന്നു.

ഹണി ബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ അർച്ചന വേഷങ്ങൾ ചെയ്‌തിരുന്നു. ഒരു നായികാ എന്ന നിലയിൽ കൂടുതൽ സിനിമകൾ താരത്തിന് ലഭിച്ചിരുന്നില്ല. 2016-ൽ സ്റ്റാൻഡ് ആപ്പ് കോമേഡിയൻ ആയ അബീഷ് മാത്യു താരത്തെ വിവാഹം ചെയ്തു. അതിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം.

അബീഷ് ഇന്ത്യയിലെ തന്നെ മികച്ച യൂട്യൂബറും അവതാരകനുമായ ഒരാളാണ്. വിവാഹത്തിന് ശേഷം അർച്ചനയും ഒരു യൂട്യൂബറായി മാറി. 1-2 വെബ് സീരീസുകൾ താരം തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തത് വൈറലായിരുന്നു. മീനവിയൽ. തൂഫാൻ മെയിൽ തുടങ്ങിയവയാണ് താരത്തിന്റെ വെബ് സീരീസുകൾ.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അർച്ചന. മനേക എന്ന കമ്പനിക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഐഫോണിലാണ് അവർ ചിത്രങ്ങൾ എടുത്തിരിക്കുന്നതെന്ന് പ്രതേകതയും ചിത്രത്തിനുണ്ട്. ‘പ്രിയങ്ക ചോപ്ര ആണോ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്‌തിട്ടുണ്ട്‌.

CATEGORIES
TAGS