പ്രണയനിമിഷം പങ്കിട്ട് പ്രിയ വാര്യർ..!! വിശേഷങ്ങൾ ഇനി പുറകെ വരും, കാത്തിരിക്കൂ – ഫോട്ടോസ് വൈറൽ

കണ്ണിറുക്കല്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ പ്രിയ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ചിത്രം കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇത് മലയാളചിത്രമോ അതോ ഹിന്ദി ചിത്രമോ..? നടന്‍ വിഷ്ണുവിന്റെയും പ്രിയയുടെയും പ്രണയനിമിഷങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്.

ഈ മനോഹരമായ യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കൂ എന്നും ചിത്രത്തിനടിയില്‍ കുറിച്ചിട്ടുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണിത്. നവ്യ നായര്‍ ആണ് ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തില്‍ നവ്യയ്ക്കൊപ്പം പ്രിയ പ്രകാശ് വാര്യരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ നവ്യയും പ്രിയയും ഒരുമിച്ചുള്ള ചിത്രവും പുറത്ത് വന്നിരുന്നു.

CATEGORIES
TAGS

COMMENTS