എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന് ഞാൻ തീരുമാനിച്ചു – ഹൃദയത്തിൽ തൊട്ട് നടി നേഹയുടെ വാക്കുകൾ

എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന് ഞാൻ തീരുമാനിച്ചു – ഹൃദയത്തിൽ തൊട്ട് നടി നേഹയുടെ വാക്കുകൾ

നേഹ അയ്യറിനെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത് സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെയായിരുന്നു. എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നേഹയും അവിനാഷും വിവാഹിതരായത്. ആറു വര്‍ഷത്തോളം ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്നു. ഒടുവില്‍ ആ സന്തോഷ വാര്‍ത്ത ജീവിതത്തില്‍ വന്നപ്പോള്‍ തനിക്ക് വലിയൊരു നഷ്ടവും ദൈവം തന്നുവെന്ന് നേഹ കൂട്ടിചേര്‍ത്തു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അവിനാഷ് മരണപ്പെട്ടത്. ജീവിതത്തില്‍ ഒറ്റപ്പെട്ട താന്‍ പിന്നീട് വിഷാ.ദരോഗത്തില്‍ അകപ്പെട്ടിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ താരം തന്റെ ജീവിതെ തിരിച്ചുപിടച്ചതെങ്ങനെയെന്ന് പങ്കുവയ്ക്കുകയാണ്.

അവിനാഷ് മരിച്ച് കഴിഞ്ഞ് പിന്നീടുള്ള നാളുകള്‍ ഭീകരമായിരുന്നു, ഒരു മുറിക്കകത്ത് മണിക്കൂറുകളോളം കരഞ്ഞ് ഒറ്റപ്പെട്ട് ജീവിച്ചു. മൂന്നുവര്‍ഷം മുന്‍പ് നടന്ന അമ്മയുടെ ആത്മഹ.ത്യ താന്‍ മറികടന്നതുപോലെ ആ ദുംഖവും കടിച്ചമര്‍ത്താന്‍ പരിശ്രമിച്ചു.

തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്ന തീരുമാനത്തില്‍ വീണ്ടുമൊരു ജീവിതം പടുത്തുയര്‍ത്തു. മകന് അവിനാഷിന്റെ അതേ ചിരിയും മുഖവുമാണ്. അവിനാഷ് എന്നും കൂടെയുണ്ടെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് താരം പറഞ്ഞു.

CATEGORIES
TAGS

COMMENTS