കുടുംബത്തിന്റെ വില അറിയാത്തവനെന്ന് വിമർശിച്ച ആര്യ ഇത് അറിഞ്ഞാൽ അപസാഹ്യയായി മാറും..!! ഡോക്ടർ രജിത്തിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം

കുടുംബത്തിന്റെ വില അറിയാത്തവനെന്ന് വിമർശിച്ച ആര്യ ഇത് അറിഞ്ഞാൽ അപസാഹ്യയായി മാറും..!! ഡോക്ടർ രജിത്തിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം

ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ്‌ബോസില്‍ ഇന്നലെ നോമിനേഷന്‍ നടത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍പേര്‍ പറഞ്ഞത് ഡോ രജിത്തിന്റെ പേരായിരുന്നു. രജിത്തിന്റെ പിറകിലായി ദയ അശ്വതിയും സ്ഥാനം പിടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഡോ രജിത്തിന് നിരവധി പിന്തുണകള്‍ നിലനില്‍ക്കെ അദ്ദേഹത്തെ കുറിച്ചുള്ള മത്സാര്‍ത്ഥികളുടെ എതിര്‍ അഭിപ്രായങ്ങള്‍ ഫാന്‍സ് പാടെ തള്ളികളയുകയാണ്.

രജിത് സാറിനെ പറ്റിയുള്ള ഈ രഹസ്യങ്ങള്‍ അറിഞ്ഞാല്‍ ആര്യ ഒന്നും അദ്ദേഹത്തെ വിമര്‍ശിക്കില്ല എന്ന തരത്തിലാണ് വാര്‍ത്തപുറത്ത് വരുന്നത്. പുതിയ തന്ത്രങ്ങളുമായി മറ്റുള്ള മത്സരാര്‍ത്ഥികള്‍ കൊമ്പു കോര്‍ക്കുമ്പോള്‍ മാസ് ഡയലോഗ് മായി ഡോക്ടര്‍ ആരാധകരുടെ ഹൃദയത്തില്‍ വീണ്ടും കയറി കൂടുകയാണ്. അദ്ദേഹത്തിനെതിരെ വിലകുറഞ്ഞ പല പരാമര്‍ശങ്ങളും പല മത്സരാര്‍ത്ഥികളും നടത്തിയിട്ടുണ്ട്.

ഉന്നതസ്ഥാനങ്ങള്‍ വേണ്ട എന്ന് വെച്ച് ഹയര്‍ സെക്കന്‍ഡറി അധ്യാപകന്റെ തസ്തിക ചോദിച്ചു വാങ്ങിയ ആളാണ് രജിത്ത്, ജീവിതം ഒരു അമ്മയ്ക്ക് വേണ്ടി മാത്രമായി മാറ്റിവെച്ച ഒരു മകന്‍ കൂടിയാണ് ഡോക്ടര്‍. സോഷ്യല്‍ മീഡിയയിലൂടെ കുറച്ചു നാളുകള്‍ക്കു മുന്‍പ് ജോലിക്കിടയില്‍ ഒരു സ്ത്രീയില്‍ നിന്നും മര്‍ദ്ദനമേറ്റ റിങ്കു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പൊതുപ്രവര്‍ത്തകനായ കോളേജ് അധ്യാപകന്‍ ഡോക്ടര്‍ രജിത്ത് റിങ്കുവിന് അരലക്ഷം രൂപ സഹായം നല്‍കിയിരുന്നു.

അരലക്ഷം രൂപ എന്ന വാക്ക് മാത്രമാണ് അന്ന് വാര്‍ത്തകളില്‍ ഉയര്‍ന്നത്. രജിത്തിന് അധിക പ്രാധാന്യം ഉണ്ടായിരുന്നില്ല. ഹൗസിലെ മത്സരാര്‍ത്ഥികള്‍ രജിത്തിനോട് കടുത്ത അവഗണനയും പരിഹാസങ്ങളും നേരിടുമ്പോള്‍ അവയെല്ലാം വളരെ പുഞ്ചിരിയോടെ നേരിട്ടാണ് അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളില്‍ മുന്നേറുന്നത്. അഞ്ചു പാർവതി പ്രഭീഷ് എന്ന ഓൺലൈൻ മാധ്യമപ്രവർത്തകയാണ് ഈ രഹസ്യങ്ങൾ എല്ലാം വെളിപ്പെടുത്തിയത്. ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്ന മാധ്യമത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

രോഗിയായ അമ്മയ്ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു. അതുകൊണ്ടാണ് അന്ന് റിങ്കു പ്രതികരിക്കാതിരുന്നത്. റിങ്കുവിന് അമ്മയോടുള്ള സ്നേഹം കണ്ടാണ് രജിത് കുമാർ അവർക്ക് പൈസ നൽകിയത്. ലോകത്തിലെ എല്ലാ അമ്മമാരും തന്റെ അമ്മയാണെന്ന് രജിത് കുമാർ പറഞ്ഞത്. അത് ജീവിച്ചു കാണിച്ച വ്യക്തിയാണ് അദ്ദേഹം.

ആര്യ രജിത് കുമാർ കുടുംബത്തിന്റെ വില അറിയാത്ത മനുഷ്യനാണെന്ന് പറഞ്ഞിരുന്നു. അതിനെതിരെ പ്രതികരിച്ചാണ് അഞ്ചു പാർവതി എന്ന മാധ്യമപ്രവത്തക രംഗത്ത് വന്നത്. കുടുംബത്തിന്റെ വില അറിയാത്തവനെന്ന് വിമർശിച്ച ആര്യ ഇത് അറിഞ്ഞാൽ അപസാഹ്യയായി മാറും..!! അഞ്ചു പാർവതി കൂട്ടിച്ചേർത്തു.

CATEGORIES
TAGS

COMMENTS