പുതുവത്സരത്തിന് ആരാധകരുടെ കണ്ണുടക്കിയത് പൃഥ്വിയുടെ വാച്ചിൽ..!! വില അറിഞ്ഞാൽ ഞെട്ടും
പുതുവര്‍ഷത്തില്‍ ആശംസകളുമായി നടന്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തപ്പോള്‍ ആരാധകരുടെ കണ്ണുടക്കിയത് വാക്കുകളില്ല ഷെയര്‍ ചെയ്ത ചിത്രത്തിലാണ്. ഇനി പുതുവര്‍ഷത്തിന് വെറും അഞ്ച് മിനിറ്റ് മാത്രമാണ് ബാക്കിയുള്ളത് എന്നാണ് താരം പോസ്റ്റില്‍ എഴുതിയിരുന്നത്. ചിത്രത്തില്‍ കയ്യിലെ ഒരു വാച്ചിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരുന്നത്. ആരാധകരുടെ കണ്ണുടക്കിയത് ആ വാച്ചിലായിരുന്നു.
കാരണം ആഡംബര വസ്തുക്കള്‍ ഇഷ്ടപ്പെടുത്ത് താരത്തിന്റെ വാച്ച് ഏതാണെന്ന് ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ വാച്ച് ആരാധകര്‍ക്കായി കാണിച്ചിരിക്കുകയാണ്. പോസ്റ്റ് പുറത്ത് വിട്ട അപ്പോള്‍ തന്നെ ആരാധകര്‍ അത് ഏതു വച്ചാണെന്നും അതിന്റെ വില എത്രയാണെന്നും അന്വേഷിച്ചു തുടങ്ങി.
ആഡംബര വാച്ച് നിര്‍മ്മാണ കമ്പനിയായ AUDEMARS PIGUET ന്റെ വാച്ചാണ് താരത്തിന്റെ കയ്യില്‍ കിടക്കുന്നത്. 180, 50 ഡോളര്‍ വിലയാണ് ഈ വാച്ചിന് അതായത് ഏകദേശം ഇന്ത്യന്‍ റുപ്പി 10 ലക്ഷത്തിന് മുകളില്‍ വരും. കാറുകളോട് ഏറെ താല്പര്യമുള്ള ഒരു സിനിമ താരം കൂടിയാണ് പൃഥ്വിരാജ്. നിരവധി ആഡംബര വാഹനമാണ് താരത്തിനു സ്വന്തമായുള്ളത്.