ജീവിതപങ്കാളി സ്‌കൂളിൽ നിന്ന് കണ്ടെത്തി..!! പ്രണയകഥയിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ സേവ് ദ് ഡേറ്റ്

ജീവിതപങ്കാളി സ്‌കൂളിൽ നിന്ന് കണ്ടെത്തി..!! പ്രണയകഥയിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ സേവ് ദ് ഡേറ്റ്

വ്യത്യസ്തമായ സേവ് ദ് ഡേറ്റുകള്‍ കണ്ട് പരിചിതമായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിവാഹത്തെക്കാള്‍ ഇന്നത്തെ യുവത്വം പ്രാധാന്യം കൊടുക്കുന്നത് സേവ് ദി ഡേറ്റിനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സേവ് ദ് ഡേറ്റുകള്‍ എല്ലാം എടുത്താല്‍ വ്യത്യസ്തമായ ആശയങ്ങള്‍ ആയിരിക്കും ഉണ്ടാകുക.

വ്യത്യസ്തത കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള സേവ് ദ് ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അടുത്തിടെ ഇറങ്ങിയ ഒരു വെഡിങ് സേവ് ദി ഡേറ്റ് ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മലയാളികൾ അല്ലാത്ത അവരുടെ വീഡിയോ ഷൂട്ട് ചെയ്‍തത് ഒരു മലയാളി വെഡിങ് കമ്പനി ആയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലാണ് ഇപ്പോൾ വെഡിങ് ഷൂട്ടുകൾ നടക്കുന്നത്.

ജീവിത പങ്കാളിയെ കണ്ടെത്തിയ കഥ സേവ് ദ് ഡേറ്റിലൂടെ പറയുകയാണ് നിഖില്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സ്‌കൂള്‍ കാലം തൊട്ടുള്ള പ്രണയത്തിന്റെ സുന്ദര നിമിഷങ്ങളാണ് സേവ് ദ് ഡേറ്റിലൂടെ കാട്ടുന്നത്.

നിഖിലിന്റെ വധുവിന്റെ പേര് ആന്‍ എന്നാണ്. ഈ മനോഹരമായ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് ദൃശ്യ ഫോട്ടോഗ്രഫിയാണ്. ഫോട്ടോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായിട്ടുണ്ട്. ജനുവരി 6 നാണ് ആന്‍ന്റെയും നിഖിലിന്റെയും വിവാഹം. നിരവധി കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫോട്ടോയ്ക്ക് പുറമെ വിഡിയോയും വെഡിങ് കമ്പനി റിലീസ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS

COMMENTS