ആര്യ ബിഗ്‌ബോസിലെത്തിയാൽ ശക്തയായ മത്സരാർത്ഥി ആയിരിക്കും..!! മനസ് തുറന്ന് ശ്രീലക്ഷ്മി

ആര്യ ബിഗ്‌ബോസിലെത്തിയാൽ ശക്തയായ മത്സരാർത്ഥി ആയിരിക്കും..!! മനസ് തുറന്ന് ശ്രീലക്ഷ്മി

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും നര്‍മ്മം കൊണ്ടും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന ഒറ്റ പരിപാടിയിലൂടെയാണ് താരത്തെ ആരാധകര്‍ ഇത്രയേറെ സ്‌നേഹിച്ചു തുടങ്ങിയത്.

ബഡായി ആര്യ എന്നും ആരാധകര്‍ താരത്തെ വിളിക്കാറുണ്ട്. ഇപ്പോഴിതാ ജനപ്രിയ പരിപാടിയായ ബിഗ് ബോസ് പുതിയ സീസണില്‍ ആര്യയേയും ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് ശ്രീലക്ഷ്മി.

കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ വണ്ണില്‍ ശ്രീലക്ഷ്മിയും ക്യാന്‍ഡിഡേറ്റ് ആയിരുന്നു. ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ആര്യയേയും ഉള്‍പ്പെടുത്തണമെന്ന് ശ്രീലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.

മറ്റുള്ളവര്‍ക്ക് ബിഗ്‌ബോസ് വെറും ഒരു ഷോ ആയിരുന്നു പക്ഷേ അതിനുള്ളില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ ആയിരുന്നു തങ്ങള്‍ക്ക് ലഭിച്ചതെന്നും ശ്രീലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു യഥാര്‍ത്ഥ സ്വഭാവം എന്താണ് അവിടെ വേണ്ടതെന്നും ശ്രീലക്ഷ്മി ഉപദേശവും നല്‍കി. ആര്യയെ പോലെ നല്ലൊരു അവതാരിക കൂടിയാണ് ശ്രീലക്ഷ്മി. താരത്തിന്റെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്.

CATEGORIES
TAGS

COMMENTS