പഴയ റാണുവല്ല ഇപ്പോൾ..!! കിടിലൻ മേക്കോവർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പഴയ റാണുവല്ല ഇപ്പോൾ..!! കിടിലൻ മേക്കോവർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേയ്’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടി ആസ്വാകരുടെ നെഞ്ചിലേറിയ താരമാണ് റാണു മണ്ഡേല്‍.പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് റാനു പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ താരം ആരാധകര്‍ക്കിടയില്‍ പ്രസിദ്ദയായി. താരത്തെ തേടി അവസരങ്ങളും വന്നെത്തി.

ഹിമേഷ് രശ്മിയ ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതോടെ റാണു ഒരു സെലിബ്രിറ്റിയായി. ഇപ്പോഴിതാ താരത്തിന്റഎ പുതിയ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. പഴയ റാണുവല്ല ഇപ്പോഴുള്ളത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

തന്റെ പുതിയ മേക്കോവര്‍ കണ്ട് റാണു ഞെട്ടിയപോലതന്നെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. തന്റെ പുത്തന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയെന്ന് റാനു പറഞ്ഞിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് ഈ അദ്ഭുതത്തിന് പിന്നില്‍. കാണ്‍പൂരില്‍ തുറക്കുന്ന പുതിയ മേക്കോവര്‍ സലൂണിന്റെ ഭാഗമായാണ് സന്ധ്യ റാണുവിനെ ക്ഷണിച്ചത്.

CATEGORIES
TAGS

COMMENTS