നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മി വിവാഹിതയായി; വീഡിയോ കാണാം

നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മി വിവാഹിതയായി; വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മി ഇന്ന് വിവാഹിതയായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം കാമുകനായ ജിജിന്‍ ജഹാംഗീറിനെ താരം വിവാഹം ചെയ്തത്. അഭിനേത്രിയായും അവതാരികയായും താരം മലയാളികളുടെ മുന്നില്‍ ഒട്ടേറെ തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ശ്രീലക്ഷ്മി.

സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ലെന്നും എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കുമെന്നും താരത്തിന്റെ ഭാവി വരന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചുള്ള ചിത്രത്തിന് താഴെ എഴുതിയിരുന്നു. കൊച്ചിയിൽ ഗ്രാൻഡ് ഹായത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കൾ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത പരിപാടിയിൽ ചില സിനിമ താരങ്ങളും പങ്കെടുത്തു.

നോർത്ത് ഇന്ത്യൻ സ്റ്റൈൽ രീതിയിലായിരുന്നു താരം വിവാഹത്തിന് എത്തിയത്. ജഗതി ശ്രീകുമാർ ചടങ്ങിൽ പങ്കെടുത്തില്ല.

CATEGORIES
TAGS

COMMENTS