അങ്ങനെ ലോഹിതനും മണ്ഡോദരിയും ജീവിതത്തിൽ ഒന്നിക്കുന്നു; വിവാഹം ഡിസംബറിൽ..!!

അങ്ങനെ ലോഹിതനും മണ്ഡോദരിയും ജീവിതത്തിൽ ഒന്നിക്കുന്നു; വിവാഹം ഡിസംബറിൽ..!!

മലയാളകളുടെ ഇഷ്ടപ്പെട്ട ആക്ഷേപഹാസ്യ പരിപാടിയായ മറിമായതിലെ ലോഹിതനും മണ്ഡോദരിയും ജീവിതത്തിൽ ഒന്നിക്കുന്നു. എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹതിരാകുന്നു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡിസംബർ 11ന് തൃപ്പൂണിത്തറയിൽ വച്ചാണ് വിവാഹം. നിരവധി ടി.വി പരിപാടികളിലൂടെയാണ് ഇരുവരും സിനിമയിലേക്ക് വരുന്നത്.

മഴവിൽ മനോരമയിലെ ആക്ഷേപഹാസ്യ പരിപാടിയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ഇരുവരും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റി. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മോറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ വില്ലൻ കഥാപാത്രം ശ്രീകുമാർ അനശ്വരമാക്കിയിരുന്നു. സ്നേഹ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു പഴയ വിഡിയോയാണ് ഗോസിപ്പുകൾക്ക് വിരാമം ഇട്ടത്.

ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം സ്‌നേഹ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്നേഹയുടെ രണ്ടാം വിവാഹമാണിത്.

CATEGORIES
TAGS

COMMENTS