‘നിറഞ്ഞൊഴുകുന്ന അരുവിക്ക് മുകളിൽ ഊഞ്ഞാലാടി നടി സനുഷ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘നിറഞ്ഞൊഴുകുന്ന അരുവിക്ക് മുകളിൽ ഊഞ്ഞാലാടി നടി സനുഷ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബാലതാരമായി വന്ന് മലയാള സിനിമയിലെ നായികമാരിൽ ഒരാളായി മാറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി സനുഷ സന്തോഷ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ താരം 1998ൽ കല്ല് കൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്.

ദാദ സാഹിബ്, ഈ പറക്കും തളിക, മീശ മാധവൻ, കാഴ്ച, മാമ്പഴക്കാലം, കീർത്തിചക്ര, ഛോട്ടാ മുംബൈ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. കാഴ്ചയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിന് അവാർഡ് നേടിയെടുത്തു സനുഷ. അന്ന് തൊട്ട് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് സനുഷ. മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെയാണ് നായികയായി സനുഷ അരങ്ങേറുന്നത്.

നായികയായി അഭിനയിച്ച ശേഷമാണ് സക്കറിയായുടെ ഗർഭിണികളിലെ സായ്‌റ എന്ന കഥാപാത്രത്തിന് സനുഷക്ക് സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശത്തിന് അർഹയായത്. സിനിമയിൽ മാത്രമല്ല സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2016ന് ശേഷം അധികം സിനിമകളിൽ താരം അഭിനയിച്ചിട്ടില്ല.

സനുഷയുടെ അനിയൻ സനൂപും ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് പേർക്കും ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. സനുഷ സിവിൽ സർവീസ് എക്സമുകളുമായി ബന്ധപ്പെട്ടപഠനത്തിന് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നതായി നിരവധി റിപോർട്ടുകൾ വന്നിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ സനുഷ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ നിറഞ്ഞൊഴുകുന്ന അരുവിയുടെ തീരത്തിൽ ഊഞ്ഞാലാടുന്ന സനുഷയുടെ ചിത്രങ്ങൾ താരം പങ്കുവെക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. അരുവിക്ക് മുകളിലൂടെ ആടുന്നതായാണ് ചിത്രം കണ്ടാൽ തോന്നുക. താഴെ വീഴാതെ നോക്കണേ എന്നൊക്കെ ചില ആരാധകർ താരത്തെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

CATEGORIES
TAGS