‘പ്രണവിന്റെ ജന്മദിനത്തിൽ സർപ്രൈസ് ഒരുക്കി മോഹൻലാലും സുചിത്രയും..’ – ഫോട്ടോസ് വൈറൽ

‘പ്രണവിന്റെ ജന്മദിനത്തിൽ സർപ്രൈസ് ഒരുക്കി മോഹൻലാലും സുചിത്രയും..’ – ഫോട്ടോസ് വൈറൽ

‘മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവിന്റെ ജന്മദിനമാണ് ഇന്ന്. ഇന്നലെ മുതലേ ആരാധകർ ജന്മദിനവുമായി ബന്ധപ്പെട്ട ഫോട്ടോസും ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ദിനത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുവായിരുന്നു.

ലോക്ക് ഡൗൺ കാലത്തിൽ തന്നെയായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടെയും ഇപ്പോൾ പ്രണവിന്റെയും ജന്മദിനം. മകൾ വിസ്മയ വിദേശത്തായതുകൊണ്ട് തന്നെ മൂന്ന് ആഘോഷങ്ങളിലും പങ്കെടുക്കാൻ പറ്റിയിരുന്നില്ല. അറുപതാം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ മെയ് 23ന് മോഹൻലാൽ ആഘോഷിച്ചത്.

നീണ്ട താടി വളർത്തി മോഹൻലാലും കുടുംബാംഗങ്ങളും ജോലിക്കാരും കേക്കിന് മുമ്പിൽ ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന മകൻ പ്രണവ് അച്ഛന്റെയും അമ്മയുടെയും വക ചെറിയ സർപ്രൈസ് ഒരുക്കിയിട്ടുണ്ടായിരുന്നു. ചെറിയ പുഞ്ചിരിയോട് പ്രണവ് മറ്റെല്ലാവർക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തൊപ്പി വച്ച് നിൽക്കുന്ന തന്റെയും പ്രണവിന്റെയും ഫോട്ടോയും അതോടൊപ്പം കുഞ്ഞു പ്രണവിനെ ചുംബിക്കുന്ന ഫോട്ടോയും ചേർത്താണ് മോഹൻലാൽ മകന് ജന്മദിനാശംസകൾ നേർന്നത്. ‘എന്റെ കുഞ്ഞു മകൻ ഇനിയൊരിക്കലും കുഞ്ഞല്ല.. നിനക്ക് പ്രായം കൂടുംതോറും നിന്റെ വളർച്ചയെ ഓർത്ത് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്. ജന്മദിനാശംസകൾ പ്രണവ്..’ മോഹൻലാൽ കുറിച്ചു.

CATEGORIES
TAGS